വിമാനത്തിൽ രണ്ട് സുപ്രീം കോടതി ജഡ്ജിമാർ; മദ്യപിച്ച് ബാത്‌റൂമിൽ ഇരുന്ന് ഉറങ്ങി യാത്രക്കാരൻ, അരങ്ങേറിയത് നാടകീയ രംഗങ്ങൾ
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ അരമണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. രണ്ട് സുപ്രീം കോടതി ജഡ്ജിമാർ യാത്ര ചെയ്തിരുന്ന വിമാനത്തിലാണ് ഇവരുടെ തൊട്ടടുത്ത സീറ്റുകളിലായി ഉണ്ടായിരുന്ന രണ്ട് മദ്യപന്മാർ മൂലം അസാധാരണ സംഭവങ്ങൾ നടന്നത്. ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനും മറ്റൊരു ജഡ്ജിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു യാത്ര. പിറ്റേന്ന് നിരവധി കേസുകൾ ഉണ്ടായിരുന്ന ഇവർ ഐപാഡുകൾ ഉപയോഗിച്ച് ഹിയറിംഗുകൾക്കായി തയ്യാറെടുക്കുമ്പോഴാണ് സംഭവം. വിമാനം ടേക്ക് ഓഫ് തുടങ്ങി 30 മിനിറ്റിനുള്ളിൽ പ്രശ്നങ്ങൾ ആരംഭിച്ചു. വിമാനത്തിലെ ശുചിമുറിയിലേക്ക് കയറിപ്പോയ ഒരാൾ അരമണിക്കൂറോളം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.
സഹയാത്രികർ വാതിലിൽ തട്ടിയിട്ടും പ്രതികരിക്കുന്നില്ലെന്ന് ചിലർ പരാതിപ്പെടാൻ തുടങ്ങി. ഈ സമയത്ത്, മറ്റൊരു യാത്രക്കാരൻ ടോയ്‌ലറ്റിന് സമീപത്തെത്തി ഒരു എയർ സിക്‌നെസ് ബാഗിൽ കുത്തി. മദ്യപിച്ചെത്തിയവരെ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ജഡ്ജി സ്വന്തം അനുഭവം പങ്കുവെച്ചത്. വിമാന ജീവനക്കാർ ടോയ്‌ലറ്റിൻ്റെ വാതിലിൽ പലതവണ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മാസ്റ്റർ താക്കോൽ ഉണ്ടായിരുന്നെങ്കിലും പുരുഷ യാത്രക്കാരൻ്റെ അവസ്ഥ അറിയാത്തതിനാൽ വാതിൽ തുറക്കാൻ തയ്യാറായില്ല. ഒടുവിൽ, അവർ വാതിൽ തുറക്കാൻ മറ്റ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഒരു യാത്രക്കാരൻ വാതിൽ തുറന്നപ്പോൾ പുരുഷ യാത്രക്കാരൻ മദ്യപിച്ച് ഉറങ്ങുകയായിരുന്നു. ഉടനെ ഇയാളെ വാഷ്‌റൂമിൽ നിന്ന് പുറത്താക്കി സീറ്റിലേക്ക് തിരികെ കൊണ്ടുവന്നു. ശുചിമുറിക്ക് സമീപമെത്തിയ മറ്റൊരു യാത്രക്കാരനും മദ്യപിച്ചിരുന്നതായി ജഡ്ജിമാർ മനസ്സിലാക്കി. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കിടെ സഹയാത്രികൻ ശരീരത്തിലേക്ക് മൂത്രമൊഴിച്ചെന്നാരോപിച്ച് പ്രായമായ ഒരു സ്ത്രീ സമർപ്പിച്ച ഹർജി പഗിരണിക്കവെയാണ് ജഡ്ജിമാർ ഇക്കാര്യം പറഞ്ഞത്. ഈ പ്രശ്നം പരിഹരിക്കാൻ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന് ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച് പരിഷ്ക്കരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് നിർദേശിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)