Posted By user Posted On

കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സ്നേഹ ചുംബനം ഒഴിവാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ

കുഞ്ഞു പൊന്നോമനകളെ കൊഞ്ചിക്കുന്നതിനിടെ അവരുടെ കവിളിലും നെറ്റിയിലും ഒന്ന് ഉമ്മവെയ്ക്കാൻ തോന്നുക സ്വഭാവികമാണ്. എന്നാൽ സ്നേഹം കൊണ്ടുള്ള ഈ പ്രവൃത്തി അവർക്ക് എത്രത്തോളം അപകടമാണെന്ന് അറിയാമോ? കുഞ്ഞിന്റെ മാതാപിതാക്കളോ അടുത്തിടപഴകുന്നവരോ നല്‍കുന്ന ഉമ്മ കുഞ്ഞുമായുള്ള ബോണ്ടിങ് നല്‍കാം. ഇത് കുഞ്ഞിന് വൈകരിക സ്ഥിരത നല്‍കാന്‍ സഹായിക്കും. എന്നാല്‍ കുഞ്ഞുങ്ങളുടെ മുഖത്തും ചുണ്ടുകളിലും ചുംബനം നല്‍കുന്നത് അപകടമാണ്.

ജനിച്ച് ആദ്യ മൂന്ന് മാസം വരെ കുഞ്ഞുങ്ങളുടെ രോ​ഗപ്രതിരോധ ശേഷി വളരെ ദുർബലമാണ്. ഇത് വികസിക്കാൻ സമയമെടുക്കും. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അവരുടെ ജീവനു പോലും ആപത്താണെന്ന് ലെസ്റ്റർ സർവകലാശാല ​ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ആതിഥേയൻ്റെ കോശങ്ങൾക്കുള്ളിൽ പ്രവേശിക്കാനും അതിജീവിക്കാനും കഴിയുന്ന ബാക്ടീരിയകളാണ് ഇൻട്രാ സെല്ലുലാർ രോഗകാരികൾ – നവജാതശിശുക്കളില്‍ അത്തരം അണുബാധകൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ അണുബാധകൾ സെപ്സിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയിലേക്ക് നയിക്കാം. മുതിർന്ന കുട്ടികൾക്കും മുതിർന്നവർക്കും ഹാനികരമല്ലാത്ത ഇ കോളി സ്‌ട്രെയിനുകൾ പോലും ശിശുക്കളിൽ സെപ്‌സിസിനും ന്യുമോണിയയ്ക്കും കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു. നവജാതശിശുക്കളെ പരിപാലിക്കുമ്പോൾ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുൻപ് കൈകളുടെ ശുചിത്വം ഉറപ്പാക്കണം. കുഞ്ഞുങ്ങളുടെ കവിളിലും നെറ്റിയിലും ചുണ്ടിലും ചുംബിക്കുന്നതിന് പകരം കുഞ്ഞുങ്ങളുടെ കാലിലോ തലയുടെ പിന്നിലോ ചുംബിക്കാം. അണുബാധയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. പ്രത്യേകിച്ച് ഒരു മാസത്തിൽ താഴെ മാത്രം പ്രായമായ കുട്ടിയാണെങ്കിൽ. അല്ലെങ്കിൽ കുട്ടിയെ സന്ദർശിക്കുന്ന വേളയിൽ മാസ്ക് വെക്കാനും നിശ്ചിത അകലം പാലിക്കാനും ശ്രദ്ധിക്കുക.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version