ലെജൻഡ്‌സ് എൽ ക്ലാസിക്കോ: സമയക്രമത്തിലും പ്രവേശനരീതികളിലും താൽക്കാലിക മാറ്റങ്ങൾ വരുത്തി 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം
ഖലീഫ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലെജൻഡ്‌സ് എൽ ക്ലാസിക്കോ ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായി, നവംബർ 27, 28 തീയതികളിൽ 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയം അവരുടെ സമയക്രമത്തിലും പ്രവേശനരീതികളിലും മറ്റും താൽക്കാലികമായ മാറ്റങ്ങൾ വരുത്തി. നവംബർ 27 ബുധനാഴ്ച്ച, മ്യൂസിയം ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്‌ത സന്ദർശകർക്ക് മാത്രമായിരിക്കും പ്രവേശനം. ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ മ്യൂസിയം തുറന്നിരിക്കും. പ്രവേശനം ഗേറ്റ് എഫ് വഴിയായിരിക്കുമെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
അതേസമയം, മത്സര ദിനമായ നവംബർ 28ന് മത്സരത്തിന് മുമ്പും ശേഷവും ലെജൻഡ്‌സ് എൽ ക്ലാസിക്കോ ടിക്കറ്റ് ഉടമകൾക്ക് മാത്രമായി മ്യൂസിയം ആക്‌സസ് ചെയ്യാനാകും.
ഖത്തറിൻ്റെ മോട്ടോർസ്‌പോർട്ട് ചരിത്രത്തെ അനുസ്മരിക്കുന്നതും രാജ്യത്ത് ഫോർമുല 1 ൻ്റെ പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നതുമായ ‘ദ റേസ് ഈസ് ഓൺ’ എക്‌സിബിഷൻ മ്യൂസിയം ഇപ്പോൾ നടത്തുന്നുണ്ട്. നവംബർ 29 മുതൽ ഡിസംബർ 1 വരെ നടക്കുന്ന 2024 ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സിനോടും 2025 ഫെബ്രുവരി 1-2 ന് നടക്കുന്ന ഖത്തർ ഇൻ്റർനാഷണൽ റാലിയോടും ബന്ധപ്പെട്ടു കൊണ്ടുള്ള പ്രദർശനം QOSMs E8 എക്സിബിഷൻ ഗാലറിയിൽ 2025 ഏപ്രിൽ 1 വരെ കാണാം
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)