വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക, 3 ലക്ഷവും കടന്ന് ഭൂരിപക്ഷം, എതിര്‍സ്ഥാനാര്‍ത്ഥികള്‍ നിഷ്പ്രഭര്‍
വയനാട്: വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 3 ലക്ഷവും കടന്ന് കുതിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ 316627 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണൽ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. പത്തരയോടെ ഒരു ലക്ഷം കടന്നു. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക ഗാന്ധിയുടെ വിജയക്കുതിപ്പ് 3 ലക്ഷവും കടന്ന് കുതിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും വിജയമുറപ്പിച്ച് കഴിഞ്ഞു. ചേലക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ രമ്യ ഹരിദാസിന് കഴിഞ്ഞില്ല. 15352 ലീഡ് നേടിയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്.
വയനാട് ഉപതെരഞ്ഞെടുപ്പിൽ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാൾ ലീഡുണ്ട്. മൊകേരിക്കു ഓരോ റൗണ്ടിലും ശരാശരി 3000 വോട്ടുകളുടെ കുറവ് ഉണ്ടായപ്പോൾ നവ്യക്ക് ഓരോ റൗണ്ടിലും ശരാശരി 2000 വോട്ടുകളുടെ കുറവും ഉണ്ടായി. രാഹുലിൻ്റെ 5 ലക്ഷം ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോ എന്ന് യുഡിഎഫിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഫലം പുറത്തുവരുമ്പോൾ ഇത്തരം ആശങ്കകളെ ഇല്ലാതാക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം.
പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കു കൂട്ടല്‍
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)