മൻസൂറ കെട്ടിട ദുരന്തം; പ്രതികൾക്ക് തടവും പിഴയും
ദോഹ: മലയാളികൾ ഉൾപ്പെടെ ആളുകളുടെ മരണത്തിനിടയാക്കിയ ഖത്തറിലെ മൻസൂറ കെട്ടിട ദുരന്തത്തിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ഖത്തർ പ്രൈമറി കോടതി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കമ്പനിയുടെ സൂപ്പര്‍വൈസര്‍ക്ക് അഞ്ചുവര്‍ഷം തടവും നിർമാണ പ്രവൃത്തിയുടെ കണ്‍സള്‍ട്ടന്റിന് മൂന്നുവര്‍ഷം തടവും വിധിച്ചു.
കെട്ടിട ഉടമക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷയുണ്ട്. ശിക്ഷാകാലവധി ഇതിനകം പൂര്‍ത്തിയാക്കിയതിനാല്‍ ഇദ്ദേഹം ഇനി തടവ് അനുഭവിക്കേണ്ടതില്ല. അറ്റകുറ്റപ്പണി നടത്തിയ കമ്പനിക്ക് അഞ്ചുലക്ഷം റിയാലും, കെട്ടിട ഉടമക്ക് രണ്ടുലക്ഷം റിയാലും പിഴയും കോടതി വിധിച്ചു.
2023 മാർച്ച് 22നാണ് മൻസൂറ ബിൻ ദർഹമിലെ നാലു നില കെട്ടിടം തകർന്നത്. ആൾതാമസമുള്ള കെട്ടിടത്തിൽ ചട്ടങ്ങൾ പാലിക്കാതെ നടന്ന നിർമാണ പ്രവൃത്തിയാണ് അപകടത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർമാണഘട്ടത്തിൽ കെട്ടിടത്തിലെ അനധികൃത ഘടനാ മാറ്റവും വേണ്ടത്ര സുരക്ഷാ മുൻകരുതലുകളില്ലാത്ത അറ്റകുറ്റപ്പണിയും ബഹുനില പാർപ്പിട സമുച്ചയം തകർന്നുവീഴാനും മരണത്തിനും വഴിവെച്ചതായി വ്യക്തമാക്കിയിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)