Posted By user Posted On

സുഹൃത്ത് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് പകര്‍ത്തിയ ഭര്‍ത്താവ് വീഡിയോ പുറത്തുവിടാതിരിക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചശേഷം അതിന്റെ വീഡിയോ പകര്‍ത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നാണ് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇയാളുടെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്.

ആഗ്രയിലെ സീതാനഗര്‍ പ്രദേശത്തെ ദിവസവേതന തൊഴിലാളിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവര്‍ക്ക് 12 വയസുള്ള ഒരു മകനുമുണ്ട്. മാസത്തില്‍ കുറച്ചുദിവസം മാത്രമാണ് ഭര്‍ത്താവ് വീട്ടിലേക്ക് വരുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവും ഒരു സുഹൃത്തും കൂടി വീട്ടിലേക്ക് വന്നിരുന്നു. അച്‌നേര സ്വദേശിയായ സുഹൃത്തിനൊപ്പമാണ് അദ്ദേഹം വീട്ടിലെത്തിയതെന്ന് ഭാര്യ പറയുന്നു. പുറത്തുനിന്ന് ഭക്ഷണവും പാനീയങ്ങളും വാങ്ങിയാണ് ഇരുവരും വന്നത്. തങ്ങള്‍ ഒരുമിച്ചിരുന്നാണ് ആ ഭക്ഷണം കഴിച്ചതെന്ന് യുവതി പറഞ്ഞു. അതിനുശേഷം താനും മകനും ഉറങ്ങാന്‍ പോയിയെന്നും ഇവര്‍ പറഞ്ഞു.

രാവിലെ എഴുന്നേറ്റപ്പോള്‍ ചിലകാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ ഭര്‍ത്താവ് 5000 രൂപ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ താന്‍ പണം നല്‍കിയെന്നും യുവതി പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഫോണില്‍ തന്നെ വിളിച്ച് രണ്ട് ലക്ഷം രൂപ ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ അയാള്‍ പകര്‍ത്തിയ ബലാത്സംഗ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. എന്ത് വീഡിയോയാണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തനിക്ക് ആ ദൃശ്യങ്ങള്‍ അയച്ചുതന്നുവെന്ന് യുവതി പറഞ്ഞു. മദ്യം നല്‍കി മയക്കിയ ശേഷം സുഹൃത്തിനെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിക്കുന്ന വീഡിയോയായിരുന്നു അതെന്ന് യുവതി പറഞ്ഞു. തന്റെ കൈയ്യില്‍ പണമില്ലെന്നും വീഡിയോ വൈറലാക്കരുതെന്ന് ഭര്‍ത്താവിനോട് താന്‍ കരഞ്ഞുപറഞ്ഞുവെന്നും യുവതി പറഞ്ഞു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ ഭര്‍ത്താവ് തയ്യാറായില്ല. വീഡിയോ കാട്ടി ഭീഷണിപ്പെടുത്തുന്നത് അയാള്‍ തുടര്‍ന്നു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചത്.

’’ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിച്ചുവെന്ന പരാതിയുമായി യുവതി എത്മദൊല്ല പൊലീസ് സ്റ്റേഷനിലെത്തി. ലഹരിനല്‍കി മയക്കിക്കിടത്തിയശേഷമാണ് തന്നെ ഭര്‍ത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ ആരോപിച്ചു. രണ്ട് ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഭര്‍ത്താവ് എന്നും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് ഈ വീഡിയോ പരാതിക്കാരിയ്ക്ക് അയച്ചുകൊടുത്തിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുക്കുകയും ഭര്‍ത്താവിനെയും അയാളുടെ സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു,‘‘എസിപി ഹേമന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version