വാഹനപ്രേമികൾക്കായി ഖത്തറിൽ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം 27 മുതല്‍
വാഹനപ്രേമികൾക്കായി ഖത്തറിൽ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം 27 മുതല്‍ ആരംഭിക്കും. പേള്‍ ഖത്തറിലെ മദീന സെന്‍ട്രലില്‍ ആണ് ഖത്തരി ഗള്‍ഫ് ക്ലാസിക് കാര്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്ലാസിക് കാര്‍ പ്രദര്‍ശന-മത്സരം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. ഖത്തര്‍ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക. 6 ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ കാറുകളുടെയും പ്രദര്‍ശകരുടെയും എണ്ണത്തില്‍ ഇത്തവണ മികച്ച പങ്കാളിത്തമാണുള്ളത്. കഴിഞ്ഞ വര്‍ഷം 40 കാറുകളായിരുന്നുവെങ്കില്‍ ഇത്തവണ 70 കാറുകളാണ് പ്രദര്‍ശനത്തിലുണ്ടാകുക. വിന്റേജ് കാറുകള്‍ക്ക് പുറമെ അപൂര്‍വ മോഡലുകളും കാണാം. കൂടാതെ 5 വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫി മാത്രമല്ല സമ്മാനത്തുകയും ലഭിക്കും. ഏറ്റവും നന്നായി പരിപാലിക്കുന്ന കാറിനും പ്രദര്‍ശനത്തില്‍ ഏറ്റവും മികച്ച കാറിനും സമ്മാനങ്ങളുണ്ടാകും.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)