ഏറ്റവും വലിയ ക്രൂസ് കപ്പൽ യുറീബിയ തീരമണഞ്ഞു
ഏറ്റവും വലിയ ക്രൂസ് കപ്പലായ എം.എസ്.സി യുറീബിയ ദോഹ തീരമണഞ്ഞു. ക്രൂസ് സീസണിലെ ഏറ്റവും വലിയ കപ്പലാണിത്. 4576 യാത്രക്കാരും 1665 ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് ഞായറാഴ്ച ദോഹ തുറമുഖത്തെത്തിയത്. 33 മീറ്റർ നീളവും 43 മീറ്റർ വീതിയുമുള്ള യുറീബിയയുടെ ദോഹയിലേക്കുള്ള കന്നിയാത്ര കൂടിയായിരുന്നു ഇത്. ഈ സീസണിൽ ഏറ്റവും കൂടുതൽ തവണ ഖത്തറിലേക്ക് യാത്ര നടത്തുന്ന കപ്പലുകളിലൊന്നും യുറീബിയയായിരിക്കും. ഏപ്രിൽവരെ നീളുന്ന സീസണിൽ 20ഓളം സന്ദർശനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)