Posted By user Posted On

ന്യൂസീലൻഡിൽ ഈ ജോലിക്കാർക്ക് വൻ ഡിമാൻഡ്, പറക്കും മുൻപ് അറിയണം പുതിയ മാറ്റങ്ങൾ; ചതിക്കുഴിയിൽ വീഴാതിരിക്കാൻ ‘എക്സ്പ്ലോയിറ്റേഷൻ വീസ’

വെല്ലിങ്ടൻ ∙ വീസ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായ് ജൂണിൽ വിദേശ തൊഴിലാളികളുടെ വീസ നിയമങ്ങളിൽ ന്യൂസീലൻഡ് ഭേദഗതി വരുത്തിയിരുന്നു. ന്യൂസീലൻഡിലേയ്ക്ക് എത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, പുതിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ന്യൂസീലൻഡിൽ ഇൻഫോക്കസ് ഇമിഗ്രേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ലിനി നായർ സംസാരിക്കുന്നു:

വർക്ക് വീസയിൽ രാജ്യത്ത് എത്തുന്നവരിൽ ചിലർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്ന്ം യഥാർഥ ജോബ് ഓഫറിൽ ആയിരിക്കില്ല ഇവർ രാജ്യത്ത് എത്തുന്നത്. ഇങ്ങനെ ചൂഷണത്തിന് ഇരയാകുന്നവർക്കായി ആറ് മാസം കാലാവധിയുള്ള എക്സ്പ്ലോയിറ്റേഷൻ വീസ ഇമിഗ്രേഷൻ നൽകുന്നു. ഒരു ഓപ്പൺ വർക്ക് വീസയാണിത്. ഈ വീസ ഉപയോഗിച്ച് ആളുകൾക്ക് ജോലി കണ്ടെത്താം. ഈ കാലവധിയിൽ തൊഴിൽ ലഭിക്കുന്നവർക്ക് അംഗീകൃത തൊഴിൽ വീസയ്ക്കായ് അപേക്ഷിക്കാം. അതേസമയം ആറ് മാസത്തിനുള്ളിൽ തൊഴിൽ നേടുന്നതിൽ പരാജയപ്പെടുന്നവർക്ക് ആറ് മാസം കൂടി അവരുടെ ഓപ്പൺ വർക്ക് വീസ കാലവധി നീട്ടാം. ഇതിലും പരാജയപ്പെടുന്നവരാണ് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നത്.

വിദേശത്ത് ആരെങ്കിലും തൊഴിൽ വാഗ്ദാനം ചെയ്താൽ, അങ്ങനെയൊരു തൊഴിലോ കമ്പനിയോ നിലവിലുണ്ടോ എന്നും എത്രത്തോളം സത്യസന്ധമാണ് ആ തൊഴിൽ വാഗ്ദാനമെന്നും കണ്ടുപിടിക്കുക. സമൂഹ മാധ്യമം വഴി ന്യൂസീലൻഡിൽ താമസിക്കുന്ന പരിചയക്കാരോട് ഇതിനെ കുറിച്ച് അന്വേഷിക്കുക.

ന്യൂസീലൻഡിൽ വിവിധ തരം വീസകളുണ്ട്. ഏത് വീസയാണ് അപേക്ഷകന് ഏറ്റവും അനുയോജ്യമാകുക എന്ന് കണ്ടെത്തുന്നത് മുതൽ ഇമിഗ്രേഷൻ അഡ്വൈസറുടെ സേവനം ആരംഭിക്കുന്നു. അക്രെഡിറ്റഡ് എംപ്ലോയർ വർക്ക് വീസയുമായ് ബന്ധപ്പെട്ട് തൊഴിലുടമയാണ് ആദ്യത്തെ പ്രക്രിയകൾ ചെയ്യേണ്ടത്. പിന്നീടാണ് അപേക്ഷകനിലേക്കെത്തുന്നത്. പുറത്ത് നിന്ന് ഒരു തൊഴിലാളിയെ എടുക്കുന്നതിന് തൊഴിലുടമയ്ക്ക് അക്രെഡിഷൻ ലഭിച്ചിരിക്കണം. തൊഴിലുടമയുടെ ബിസിനസ് എത്ര വർഷമായി നടക്കുന്നു, ലാഭകരമാണോ തുടങ്ങിയ കാര്യങ്ങൾ അക്രെഡിഷന്റെ ഭാഗമായ് നടക്കുന്നു. അക്രെഡിഷന് രണ്ട് വർഷത്തെ സാധുതയാണുള്ളത്. ഈ കാലയളവിൽ തൊഴിലുടമയ്ക്ക് പുറത്തു നിന്നും തൊഴിലാളികൾക്ക് ജോലി വാഗ്ദാനം ചെയ്യാം. രാജ്യത്തിനകത്ത് നിന്നും തൊഴിലാളിയെ ലഭിക്കുന്നില്ലെന്ന് കാണിക്കുന്ന തെളിവുകളും രേഖകളും തൊഴിലുടമ ഇമിഗ്രേഷന് സമർപ്പിക്കണം.

രാജ്യത്ത് വിദഗ്ധ തൊഴിലാഴികളുടെ കുറവുണ്ട്. ടീച്ചർ, നഴ്സ്, ഡോക്ടേഴ്സ്, ഫിസിയോതെറാപ്പി, സിവിൽ, ഐടി, തുടങ്ങിയ വിദഗ്ധ തൊഴിൽ മേഖലയ്ക്ക് പ്രാധാന്യമുണ്ട്. ഇലക്ട്രീഷൻസ്, പ്ലംബേഴ്സ് തുടങ്ങിയവയക്ക് എപ്പോഴും ഡിമാൻഡുണ്ട്. രണ്ട് വർഷം ജോലി ചെയ്തതിനുശേഷം റെഡിഡൻസിക്ക് അപേക്ഷിക്കാം.

ആദ്യത്തേത് സ്കിൽഡ് മൈഗ്രന്റ് റസിഡൻസ് കാറ്റഗറിയാണ്. ഇതൊരു 6 പോയിന്റ് സിസ്റ്റം ആണ്. ബാച്ചിലേഴ്സിന് ഏഴ് പോയിന്റ്സാണ്. ഏത് റസിഡൻസ് അപേക്ഷിക്കാനും എംപ്ലോയർ ആപ്ലിക്കേഷൻ വേണം. മൂന്നു വർഷം ജോലി ചെയ്യുന്ന വ്യക്തിക്ക് 3 പോയിന്റ് ലഭിക്കും. മാസ്റ്റേഴ്സ് ഡിഗ്രി കൺസ്ട്രഷനിൽ ചെയ്ത ഒരു വ്യക്തി ആ മേഖലയിലുള്ള ജോലിയായിരിക്കണം ചെയ്യേണ്ടത്. സന്ദർശക വീസയിൽ ന്യൂസീലൻഡിൽ വരാം. സന്ദർശക വീസയിലെത്തി തൊഴിൽ തിരയാൻ കഴിയില്ല. ഇൻവെസ്റ്റർ വീസ, പാർട്ട്ണർ വീസ, സ്പെസിഫിക് പർപ്പസ് വീസ, തുടങ്ങിയ വീസകളുമുണ്ട്. ഇമിഗ്രേഷൻ പ്രക്രിയ വ്യത്യസ്തമാണ്. അപേക്ഷയിലെ ക്യത്യത പ്രധാനമാണ്. ഒരു അപേക്ഷ മൂന്ന് മുതൽ ആറ് മായം വരെയും മറ്റൊന്ന് ഒരു വർഷം വരെയും നീണ്ട് പോകാം. സ്റ്റാഡൻഡേർഡ് അപ്പ്ഡേറ്റഡ് പരിശോധനകൾ നടത്താറുണ്ട്. ആപ്ലിക്കേഷൻ ഫയൽ ചെയ്തതിനുശേഷം എത്ര താമസം ഉണ്ടെന്ന് നമ്മൾ പറയാറുണ്ട്. ആപ്ലിക്കേഷൻ ലോഗ് ചെയ്യുന്ന സമയം തൊട്ട് പ്രോസസ് ചെയ്യുന്ന സമയം വരെ അതിനെകുറിച്ചുള്ള അപ്ഡേറ്റ് നൽകാറുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version