ഈജിപ്ഷ്യൻ തീരത്ത്, എണ്ണ പര്യവേക്ഷണത്തിന് ഖത്തർ എനർജിയും
ദോഹ: ഈജിപ്ഷ്യൻ തീരത്തുനിന്നും പത്ത് കിലോമീറ്റർ ഉൾക്കടലിലായി എണ്ണ, പ്രകൃതി വാതക പര്യവേക്ഷണത്തിന് കരാറിലെത്തി ഖത്തർ എനർജി. മെഡിറ്ററേനിയൻ കടലിലെ നോർത്ത് അൽ ദാബ (എച്ച് ഫോർ) േബ്ലാക്കിന്റെ പര്യവേക്ഷണത്തിൽ 23 ശതമാനത്തിന്റെ ഓഹരികളാണ് പ്രവർത്തന ചുമതല വഹിക്കുന്ന അമേരിക്കൻ ഊർജ കമ്പനിയായ ഷെവ്റോണിൽനിന്നും ഖത്തർ എനർജി സ്വന്തമാക്കുന്നത്.
വിവിധ മേഖലകളിലെ എണ്ണ, പ്രകൃതി വാതക പര്യവേക്ഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈജിപ്ഷ്യൻ പുറംകടലിലേക്കും ഖത്തർ എനർജിയുടെ പ്രവേശനം.
ഷെവ്റോണിനാണ് 40 ശതമാനം ഓഹരികളുള്ളത്. വുഡ്സൈഡ് 27 ശതമാനവും, ഈജിപ്ഷ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള തർവ പെട്രോളിയം കമ്പനി പത്തുശതമാനം ഓഹരിയും കൈവശംവെക്കും. തീരത്തുനിന്നും പത്തു കി.മീ അകലെ സമുദ്രോപരിതലത്തിൽനിന്നും നൂറ് മുതൽ 3000 മീറ്റർ വരെയാണ് പര്യവേക്ഷണ സാധ്യതയുള്ളത്.
ഈജിപ്തിന്റെ എണ്ണ, വാതക പര്യവേക്ഷണത്തിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ കരാറെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു.
പുതിയ േബ്ലാക്കിലെ ആദ്യത്തെ പര്യവേക്ഷണത്തിലൂടെ വിജയകരമായ ഫലം പ്രതീക്ഷിക്കുന്നതായും, തങ്ങളിൽ വിശ്വാസമർപ്പിച്ച ഈജിപ്ഷ്യൻ അധികാരികൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യൻ തീരത്തെ മറ്റൊരു എണ്ണ പര്യവേക്ഷണം സംബന്ധിച്ച് കഴിഞ്ഞ മേയ് മാസത്തിൽ ഖത്തർ എനർജിയും എക്സോൺ മൊബിലും കരാറിൽ ഒപ്പുവെച്ചിരുന്നു. രണ്ട് േബ്ലാക്കുകളിലായി 40 ശതമാനത്തിന്റെ പങ്കാളിത്തമാണ് ധാരണയായത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)