Posted By user Posted On

ഒരു ദിവസം എത്ര വെള്ളം കുടിക്കണം? ശരീരത്തില്‍ ജലാംശം കൂടിയോ എന്ന് എങ്ങനെ തിരിച്ചറിയാം

ശരീരത്തില്‍ ആവശ്യത്തിനു ജലം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ശരീരത്തിൽ ജലാംശം ആവശ്യത്തിൽ അധികം എത്തിയാല്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇടയ്‌ക്കിടെ മൂത്രമൊഴിക്കല്‍, തലവേദന, ഓക്കാനം, അല്ലെങ്കില്‍ ആശയക്കുഴപ്പം കൈകളിലോ കാലുകളിലോ മുഖത്തോ വീക്കം എന്നിവ അമിത ജലാംശത്തിന്റെ അടയാളമായി ശരീരത്തിൽ കാണിക്കും.കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഒരു വ്യക്തി എത്രമാത്രം വെള്ളം കുടിക്കണമെന്ന് വിലയിരുത്തുന്നത്. എന്നാല്‍ പുരുഷന്മാര്‍ പ്രതിദിനം ഏകദേശം 3.7 ലിറ്റര്‍ വെള്ളവും സ്ത്രീകള്‍ പ്രതിദിനം ഏകദേശം 2.7 ലിറ്റര്‍ വെള്ളവും കുടിക്കാന്‍ ശ്രദ്ധിക്കണം.

ഇലക്‌ട്രോലൈറ്റ് ബാലന്‍സ് പുനഃസ്ഥാപിക്കുന്നതിന് അമിതമായി വെള്ളം കുടിക്കുന്നത് നിര്‍ത്തുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യണം. ഗുരുതര സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ അധിക ജലം പുറന്തള്ളുന്നതിനായി ഡൈയൂററ്റിക്‌സ് ഉപയോഗിച്ചേക്കാം. സോഡിയം അളവ് ശ്രദ്ധാപൂര്‍വം ശരിയാക്കേണ്ടതും അത്യാവശ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version