Posted By user Posted On

വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം ശേഷിക്കെ ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരൻ പിന്നിലേക്ക്, ക്യാബിന്‍ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ആവശ്യം

ചൊവ്വാഴ്ച ബ്രസീലില്‍ നിന്നും പനാമയിലേക്കുള്ള പുറപ്പെട്ട കോപ എയര്‍ലൈന്‍സ് വിമാനത്തിൽ നാടകീയ രംഗങ്ങൾ. വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടാണ് യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയത്. നിശ്ചയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരന്‍ തന്‍റെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കത്തിയുമെടുത്ത് വിമാനത്തിന്‍റെ പിന്നിലേക്ക് ഓടി. ക്യാബിന്‍ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികര്‍ ശ്രമിക്കുകയും ഇവര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇയാളെ വിമാനത്തിലെ അധികൃതരെത്തി വിലങ്ങ് അണിയിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇയാളുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. മുഖത്ത് രക്തം ഒഴുകുന്നത് കാണാം.

മുന്നറിയിപ്പ് അവഗണിക്കാതെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചതോടെ ഇയാളെ കീഴ്പ്പെടുത്താന്‍ മറ്റ് യാത്രക്കാരും ശ്രമിച്ചു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടിയാണ് യുവാവിനെ മറ്റ് യാത്രക്കാര്‍ മര്‍ദ്ദിച്ചതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. പനാമയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ദേശീയ സുരക്ഷാ സംഘം വിമാനത്തിനുള്ളിലേക്ക് കയറി പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പിടികൂടിയതായി കോപ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഒന്നിച്ച് നിന്ന് നിയന്ത്രിച്ച ക്രൂ അംഗങ്ങളെയും യാത്രക്കാരെയും എയര്‍ലൈന്‍സ് പ്രശംസിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version