Posted By user Posted On

ഖത്തറിൽ പ്രവാസി തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ പുതിയ വീസ കാറ്റഗറി

ഖത്തറിൽ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ചു. 2024-2030 കാലയളവിൽ നടപ്പാക്കുന്ന ഈ നയം മൂന്ന് ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030ന്‍റെയും ഖത്തർ ദേശീയ വികസന പദ്ധതിയുടെയും ഭാഗമായാണ് ഈ പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സംഭാവന വർധിപ്പിക്കുകയും എണ്ണ ഇതര മേഖലകളിലെ സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം 54 ശതമാനത്തിൽ നിന്നും 58 ശതമാനമായി ഉയർത്തും. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിലേക്ക് പ്രവാസികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തൊഴിൽ നയത്തിലെ പ്രധാന ലക്ഷ്യമാണ്. ഇതിലൂടെ പ്രവാസികളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിന്നും 24 ശതമാനമായി ഉയർത്തും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version