Posted By user Posted On

ഖത്തറില്‍ ന​വം​ബ​ർ മാ​സ​ത്തി​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ കി​ടി​ല​ൻ പ​രി​പാ​ടി​ക​ൾ, അറിയാം…. സൗജന്യ ടിക്കറ്റുകളും

ദോ​ഹ: ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത്ത് സാം​സ്കാ​രി​ക, ക​ലാ, കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ ആ​വേ​ശം വീ​ണ്ടു​മെ​ത്തു​ന്നു. താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ പാ​ക​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളു​ടെ ഒ​രു നി​ര​ത​ന്നെ​യാ​ണ് ഈ ​മാ​സം അ​ണി​യ​റ​യി​ലൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ, ഇ​തി​ഹാ​സ​ങ്ങ​ൾ പ​ന്തു​ത​ട്ടു​ന്ന എ​ൽ ക്ലാ​സി​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ അ​ഭി​രു​ചി​ക​ൾ​ക്കും അ​നു​സൃ​ത​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന അ​നു​ഭ​വ​ങ്ങ​ളാ​ണ് ന​വം​ബ​റി​ൽ ​ ദോ​ഹ​യി​ലും പ​രി​സ​ര​ത്തു​മാ​യു​ള്ള​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് ഖ​ത്ത​ർ ക​ല​ണ്ട​റാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത്. ന​വം​ബ​റി​ൽ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്കാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു പ​രി​പാ​ടി​യു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഖ​ത്ത​ർ ടൂ​റി​സ​ത്തി​ലെ ടൂ​റി​സം ഇ​വ​ന്റ്‌​സ് ആ​ൻ​ഡ് ഫെ​സ്റ്റി​വ​ൽ​സ് സം​ഘാ​ട​ക സ​മി​തി മേ​ധാ​വി ശൈ​ഖ നൂ​ർ അ​ബ്ദു​ല്ല ആ​ൽ ഥാ​നി പ​റ​ഞ്ഞു.

ന​വം​ബ​ർ ഒ​മ്പ​ത് വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഹെ​ർ​മി​സ് ഹെ​റി​റ്റേ​ജ് പ്ര​ദ​ർ​ശ​നം ക​ലാ​പ്രേ​മി​ക​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യ ക​ര​കൗ​ശ​ല​വി​ദ്യ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​മ​റി​യു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി ‘ദി ​മാ​ൽ ല​വാ​ൽ’ പ്ര​ദ​ർ​ശ​ന​ത്തി​ന്റെ നാ​ലാം പ​തി​പ്പി​ന് ന​വം​ബ​റി​ൽ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ തി​ര​ശ്ശീ​ല ഉ​യ​രും. 2025 ഏ​പ്രി​ൽ വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും.

ആ​ഡം​ഭ​ര​വും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള സൂ​ക്ഷ്മ​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന ‘ചൗ​മെ​റ്റ് ആ​ൻ​ഡ് നാ​ച്വ​ർ’ പ്ര​ദ​ർ​ശ​നം മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ലെ എം7 ​ഗാ​ല​റി മൂ​ന്നി​ൽ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ചു. ന​വം​ബ​ർ ഏ​ഴി​ന് ക​താ​റ ആം​ഫി തി​യ​റ്റ​റി​ൽ ഇ​തി​ഹാ​സം കാ​ദിം അ​ൽ സാ​ഹി​റി​ന്റെ സം​ഗീ​ത​ക്ക​ച്ചേ​രി ന​വം​ബ​റി​ലെ പ്ര​ധാ​ന സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്.

ന​വം​ബ​ർ 21ന് ​ഇ​തി​ഹാ​സ ക​ലാ​കാ​രി​യാ​യ ന​വാ​ൽ അ​ൽ കു​വൈ​തി​യ്യ​യും ഖ​ത്ത​റി​ൽ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് മു​ന്നി​ൽ ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ക്കും. ന​വം​ബ​ർ 22 മു​ത​ൽ 30 വ​രെ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ അ​തി​യ്യ അ​റീ​ന​യെ​ന്ന മാ​ന്ത്രി​ക വി​സ്മ​യ ലോ​ക​ത്ത് കു​ടും​ബ​ങ്ങ​ൾ ഡി​സ്‌​നി​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും സാ​ഹ​സി​ക​ത ആ​സ്വ​ദി​ക്കാ​നെ​ത്തും.കാ​യി​ക ഉ​ത്സ​വ​മെ​ത്തു​ന്നു

മോ​ട്ടോ​ർ പ്രേ​മി​ക​ളു​ടെ മാ​സ്റ്റ​ർ പീ​സ് ഇ​ന​മാ​യ ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രാ​ൻ​ഡ് പ്രി​ക്‌​സി​ന്റെ ഫ്ലാ​ഗ് ഓ​ഫ് ന​വം​ബ​ർ 29നാ​ണ്. ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ ഡി​സം​ബ​ർ ഒ​ന്ന് വ​രെ​യാ​ണ് വേ​ഗ​മേ​റി​യ ഡ്രൈ​വ​ർ​മാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ലോ​കോ​ത്ത​ര മ​ത്സ​രം ന​ട​ക്കു​ക.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട ലു​സൈ​ൽ സ​ർ​ക്യൂ​ട്ട് ഒ​രി​ക്ക​ൽ കൂ​ടി ആ​വേ​ശ​വും നാ​ട​കീ​യ​ത​യും നി​റ​ഞ്ഞ ഒ​രു വാ​രാ​ന്ത്യം സ​മ്മാ​നി​ക്കു​മ്പോ​ൾ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ട്ടോ​ർ സ്‌​പോ​ർ​ട്‌​സ് പ്രേ​മി​ക​ൾ മ​ത്സ​രം ആ​സ്വ​ദി​ക്കാ​ൻ ഖ​ത്ത​റി​ലെ​ത്തും.

ഒ​ക്ടോ​ബ​ർ 18ന് ​ആ​രം​ഭി​ച്ച ഖ​ത്ത​ർ റ​ണ്ണി​ങ് സീ​രീ​സ് (ക്യു.​ആ​ർ.​എ​സ്) ഫാ​ൾ എ​ഡി​ഷ​ൻ ന​വം​ബ​ർ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കും. വി​വി​ധ സ്റ്റേ​ഡി​യ​ങ്ങ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും.

അ​റേ​ബ്യ​ൻ കു​തി​ര​ക​ളു​ടെ സൗ​ന്ദ​ര്യ​വും ചാ​രു​ത​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ൽ ശ​ഖ​ബ് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​റേ​ബ്യ​ൻ കു​തി​ര പ്ര​ദ​ർ​ശ​നം ന​വം​ബ​ർ ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ലോം​ഗൈ​ൻ​സ് ഇ​ൻ​ഡോ​ർ അ​റീ​ന​യി​ൽ ന​ട​ക്കും.

ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ ടെ​ന്നി​സ് ആ​ൻ​ഡ് സ്‌​ക്വാ​ഷ് കോം​പ്ല​ക്‌​സി​ൽ ര​ണ്ടാ​മ​ത് ദോ​ഹ പ്രൊ​മോ​ഷ​ൻ ടൂ​ർ​ണ​മെ​ന്റ് 2024 (പാ​ഡ​ൽ) ന​വം​ബ​ർ 18 മു​ത​ൽ 24 വ​രെ ന​ട​ക്കും.

ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന റ​യ​ൽ മ​ഡ്രി​ഡ് – ബാ​ഴ്‌​സ​ലോ​ണ ലെ​ജ​ൻ​ഡ്‌​സ് എ​ൽ ക്ലാ​സി​ക്കോ ന​വം​ബ​ർ 28ന് ​ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ഹാ​സ​ങ്ങ​ൾ പ​ന്തു​ത​ട്ടു​ന്ന മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​ന നേ​ര​ത്തേ ആ​രം​ഭി​ച്ചി​രു​ന്നു.

ഖ​ത്ത​ർ ബോ​ട്ട്‌​ഷോ

ന​വം​ബ​ർ ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​ത്ത് പ്ര​ഥ​മ ഖ​ത്ത​ർ ബോ​ട്ട് ഷോ ​അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ യാ​ച്ചു​ക​ളും ബോ​ട്ടു​ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര, യാ​ത്ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും അ​റി​യു​ന്ന​തി​നു​മാ​യു​ള്ള ഖ​ത്ത​ർ ട്രാ​വ​ൽ മാ​ർ​ട്ടി​ന് ന​വം​ബ​ർ 25 മു​ത​ൽ 27 വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ വേ​ദി​യാ​കും. ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴ് വ​രെ ക​താ​റ ബീ​ച്ചി​ൽ ഖ​ത്ത​റി​ന്റെ സ​മു​ദ്ര പൈ​തൃ​കം വി​ളി​ച്ചോ​തി 14ാമ​ത് ക​താ​റ പ​ര​മ്പ​രാ​ഗ​ത പാ​യ്ക്ക​പ്പ​ൽ മേ​ള​യും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത പാ​യ്ക്ക​പ്പ​ലു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പാ​ച​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. ന​വം​ബ​ർ 16 മു​ത​ൽ 23 വ​രെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ജ് യാ​ൽ ച​ല​ച്ചി​ത്ര​മേ​ള ന​വം​ബ​ർ 16 മു​ത​ൽ 23 വ​രെ ക​താ​റ​യി​ൽ ന​ട​ക്കും. ക​താ​റ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റി​വ​ൽ, ഗീ​കെ​ൻ​ഡ് മാ​ർ​ക്ക​റ്റ്, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലെ പു​തി​യ ട്രെ​ൻ​ഡു​ക​ളു​മാ​യി ഹോ​സ്പി​റ്റാ​ലി​റ്റി ഖ​ത്ത​ർ എ​ന്നി​വ​യും ന​വം​ബ​ർ മാ​സ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ്.

സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ളും

ന​വം​ബ​ർ ഒ​മ്പ​ത് വ​രെ ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഹെ​ർ​മി​സ് ഹെ​റി​റ്റേ​ജ് പ്ര​ദ​ർ​ശ​നം ക​ലാ​പ്രേ​മി​ക​ൾ​ക്ക് അ​തി​മ​നോ​ഹ​ര​മാ​യ ക​ര​കൗ​ശ​ല​വി​ദ്യ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ഖ​ത്ത​റി​ന്റെ സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​മ​റി​യു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കി ‘ദി ​മാ​ൽ ല​വാ​ൽ’ പ്ര​ദ​ർ​ശ​ന​ത്തി​ന്റെ നാ​ലാം പ​തി​പ്പി​ന് ന​വം​ബ​റി​ൽ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ തി​ര​ശ്ശീ​ല ഉ​യ​രും. 2025 ഏ​പ്രി​ൽ വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും. ആ​ഡം​ഭ​ര​വും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള സൂ​ക്ഷ്മ​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന ‘ചൗ​മെ​റ്റ് ആ​ൻ​ഡ് നാ​ച്വ​ർ’ പ്ര​ദ​ർ​ശ​നം മു​ശൈ​രി​ബ് ഡൗ​ൺ​ടൗ​ണി​ലെ എം7 ​ഗാ​ല​റി മൂ​ന്നി​ൽ ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ച്ചു. ന​വം​ബ​ർ ഏ​ഴി​ന് ക​താ​റ ആം​ഫി തി​യ​റ്റ​റി​ൽ ഇ​തി​ഹാ​സം കാ​ദിം അ​ൽ സാ​ഹി​റി​ന്റെ സം​ഗീ​ത​ക്ക​ച്ചേ​രി ന​വം​ബ​റി​ലെ പ്ര​ധാ​ന സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ്. ന​വം​ബ​ർ 21ന് ​ഇ​തി​ഹാ​സ ക​ലാ​കാ​രി​യാ​യ ന​വാ​ൽ അ​ൽ കു​വൈ​തി​യ്യ​യും ഖ​ത്ത​റി​ൽ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് മു​ന്നി​ൽ ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ക്കും. ന​വം​ബ​ർ 22 മു​ത​ൽ 30 വ​രെ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ അ​തി​യ്യ അ​റീ​ന​യെ​ന്ന മാ​ന്ത്രി​ക വി​സ്മ​യ ലോ​ക​ത്ത് കു​ടും​ബ​ങ്ങ​ൾ ഡി​സ്‌​നി​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും സാ​ഹ​സി​ക​ത ആ​സ്വ​ദി​ക്കാ​നെ​ത്തും.

ഖ​ത്ത​ർ ബോ​ട്ട്‌​ഷോ

ന​വം​ബ​ർ ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ​യാ​ണ് ഓ​ൾ​ഡ് ദോ​ഹ തു​റ​മു​ഖ​ത്ത് പ്ര​ഥ​മ ഖ​ത്ത​ർ ബോ​ട്ട് ഷോ ​അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ യാ​ച്ചു​ക​ളും ബോ​ട്ടു​ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര, യാ​ത്ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും അ​റി​യു​ന്ന​തി​നു​മാ​യു​ള്ള ഖ​ത്ത​ർ ട്രാ​വ​ൽ മാ​ർ​ട്ടി​ന് ന​വം​ബ​ർ 25 മു​ത​ൽ 27 വ​രെ ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ വേ​ദി​യാ​കും. ന​വം​ബ​ർ 27 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴ് വ​രെ ക​താ​റ ബീ​ച്ചി​ൽ ഖ​ത്ത​റി​ന്റെ സ​മു​ദ്ര പൈ​തൃ​കം വി​ളി​ച്ചോ​തി 14ാമ​ത് ക​താ​റ പ​ര​മ്പ​രാ​ഗ​ത പാ​യ്ക്ക​പ്പ​ൽ മേ​ള​യും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത പാ​യ്ക്ക​പ്പ​ലു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പാ​ച​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. ന​വം​ബ​ർ 16 മു​ത​ൽ 23 വ​രെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന അ​ജ് യാ​ൽ ച​ല​ച്ചി​ത്ര​മേ​ള ന​വം​ബ​ർ 16 മു​ത​ൽ 23 വ​രെ ക​താ​റ​യി​ൽ ന​ട​ക്കും. ക​താ​റ ചി​ൽ​ഡ്ര​ൻ​സ് ഫെ​സ്റ്റി​വ​ൽ, ഗീ​കെ​ൻ​ഡ് മാ​ർ​ക്ക​റ്റ്, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ലെ പു​തി​യ ട്രെ​ൻ​ഡു​ക​ളു​മാ​യി ഹോ​സ്പി​റ്റാ​ലി​റ്റി ഖ​ത്ത​ർ എ​ന്നി​വ​യും ന​വം​ബ​ർ മാ​സ​ത്തെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളാ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version