ഖത്തറില്‍ കലയുടെ ഉത്സവമായി ഫെരീജ് ആർട്ട്
ദോഹ: ഖത്തറിലെ ഏറ്റവും വലിയ കലാപ്രദർശനമായി ‘ഫെരീജ് ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റി’ന് കൊടിയേറി. ചിത്രകാരന്മാരും പെയിന്റർമാരും മുതൽ ശിൽപികളും കരകൗശല വിദഗ്ധരുമെല്ലാം ഒന്നിക്കുന്ന വമ്പൻ കലാമേളക്ക് ദർബ് അൽ സാഇയിലാണ് തുടക്കമായത്.
ഖത്തറിന്റെ കലാ, സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന വൈവിധ്യങ്ങളോടെ ദർബ് അൽ സാഇയിൽ നവംബർ ആറ് വരെ ഫെരീഷ് ആർട്ട് മേള തുടരും. കലയും, സർഗാത്മകതയും സാംസ്കാരിക വിനിമയവുമെല്ലാം വിവിധ ദേശക്കാരിലൂടെ കൈമാറുകയാണ് കലാ പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തറിലെയും വിദേശങ്ങളിലെയുമായി 19 വ്യത്യസ്ത സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന മേളയിൽ 100ഓളം ആർട്ടിസ്റ്റുകളും ഡിസൈനർമാരുമാണ് പങ്കുചേരുന്നത്. തങ്ങളുടെ വൈവിധ്യമാർന്ന ചിന്തകളും, കലാ മികവും പ്രകൃതിയുടെയും പാരമ്പര്യത്തിന്റെയും കാഴ്ചകളെ പ്രമേയമാക്കിയാണ് സംവദിക്കുന്നത്.
വിവിധ തീമുകളിലായി മേളയിലെ കലാ പ്രവർത്തനങ്ങളെ ഒരുക്കിയിട്ടുണ്ട്. ആർട്ട് ഹൗസ്, ആർട്ട് ആൻഡ് ഇൻസ്പിരേഷൻ, തിയറ്റർ, മാൽ ലവൽ (പൈതൃകത്തിലൂന്നിയ പ്രദർശനം), അൽ ഹോഷ് എന്നിവയാണവ. പ്രദർശനത്തിനു പുറമെ എല്ലാ പ്രായക്കാർക്കുമായി ശിൽപശാല, സാംസ്കാരിക സെമിനാർ, ആർട്ട് സ്റ്റുഡിയോ എന്നിവയും നടക്കുന്നു.
കുട്ടികൾ മുതൽ വിവിധ പ്രായക്കാരായ കലാകാരന്മാർ അണിനിരന്ന് വ്യത്യസ്ത ആശയങ്ങളിലെ ചിത്രങ്ങളുമായി വിസ്മയിപ്പിക്കുന്ന ഫെരീജ് പ്രദർശനം കാഴ്ചക്കാർക്കും അതിശയമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)