കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു, ആഗോള വിലയില്‍ വര്‍ധന, ഖത്തറിലെ വില അറിയാം..
സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 59,080 രൂപയിലും, ഗ്രാമിന് 70 രൂപ താഴ്ന്ന് 7,385 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. ദീപാവലി ദിനമായ ഇന്നലെ ഗ്രാമിന് 7,455 രൂപയും, പവന് 59,640 രൂപയുമായിരുന്നു നിരക്ക്. ഒക്‌ടോബറിലെ ഏറ്റവും മികച്ച നിലവാരമായിരുന്നു ഇത്. കഴിഞ്ഞ മാസം 10 ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. അതേസമയം ആഗോള വിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതും, ഓഹരി വിപണികളില്‍ തുടരുന്ന അനശ്ചിതത്വവുമാണ് ആഗോള സ്വര്‍ണ്ണവില വര്‍ധിക്കാനുള്ള കാരണം. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.32% (8.87 ഡോളര്‍) വര്‍ധന രേഖപ്പെടുത്തി. നിലവില്‍ സ്വര്‍ണ്ണം ഔണ്‍സിന് 2,751.24 ഡോളറാണ്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 3.27% (86.72 ഡോളര്‍) വില കൂടി. ആറു മാസത്തെ വര്‍ധന 19.04% (438.59 ഡോളര്‍) ആണ്. ആഗോള വിപണികളിലെ വില മാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിലയെ സ്വാധീനിക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്. ആഗോള വിപണികളില്‍ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും, യുദ്ധങ്ങളും യുഎസ് ഫെഡിനെ പ്രഖ്യാപിത നിരക്കു കുറയ്ക്കല്‍ വൈകിപ്പിക്കാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് സൂചന.
ഖത്തറിലെ ഇന്നത്തെ വില അറിയാം
22K Gold /g
QAR308
+ 10
24K Gold /g
QAR329.50
+ 11
18K Gold /g
QAR252
+ 8.20
Today 22 Carat Gold Price Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR308 | QAR298 | + 10 |
8 | QAR2,464 | QAR2,384 | + 80 |
10 | QAR3,080 | QAR2,980 | + 100 |
100 | QAR30,800 | QAR29,800 | + 1,000 |
Today 24 Carat Gold Rate Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR329.50 | QAR318.50 | + 11 |
8 | QAR2,636 | QAR2,548 | + 88 |
10 | QAR3,295 | QAR3,185 | + 110 |
100 | QAR32,950 | QAR31,850 | + 1,100 |
Today 18 Carat Gold Rate Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR252 | QAR243.80 | + 8.20 |
8 | QAR2,016 | QAR1,950.40 | + 65.60 |
10 | QAR2,520 | QAR2,438 | + 82 |
100 | QAR25,200 | QAR24,380 | + 820 |
Today 22 Carat Gold Price Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 7,101 | ₹ 6,871 | + 230 |
8 | ₹ 56,811 | ₹ 54,967 | + 1,844 |
10 | ₹ 71,014 | ₹ 68,709 | + 2,305 |
100 | ₹ 7,10,143 | ₹ 6,87,087 | + 23,056 |
Today 24 Carat Gold Rate Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 7,597 | ₹ 7,344 | + 253 |
8 | ₹ 60,777 | ₹ 58,748 | + 2,029 |
10 | ₹ 75,971 | ₹ 73,435 | + 2,536 |
100 | ₹ 7,59,715 | ₹ 7,34,353 | + 25,362 |
Today 18 Carat Gold Rate Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 5,810 | ₹ 5,621 | + 189 |
8 | ₹ 46,482 | ₹ 44,970 | + 1,512 |
10 | ₹ 58,103 | ₹ 56,212 | + 1,891 |
100 | ₹ 5,81,026 | ₹ 5,62,120 | + 18,906 |
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)