തേങ്ങാചോറും ചക്കബിരിയാണിയുമടക്കം നിരവധി വിഭവങ്ങൾ; ഇന്ത്യക്കാർക്കുള്ള മെനുവുമായി ബ്രിട്ടീഷ് എയർവേയ്സ്
ന്യൂഡൽഹി: ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലെ വിമാന സർവീസുകളുടെ 100-ാം വാർഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് എയർവേയ്സ്. ഈ വേളയിൽ തങ്ങളുടെ യാത്രക്കാർക്ക് വിമാനത്തിൽ പരമ്പരാഗത ഇന്ത്യൻ വിഭവങ്ങളൊരുക്കി നൽകാനാണ് ബ്രിട്ടീഷ് എയർവേയ്സിന്റെ തീരുമാനം.
ഇന്ത്യയിൽ നിന്നും യു.കെ., യു.എസ്., കാനഡ തുടങ്ങിയിടങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാർക്ക് നവംബർ അവസാനം വരെ ഈ വിഭവങ്ങൾ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. തേങ്ങാ ചോർ, മട്ടൺ കറി, ചക്കബിരിയാണി, പനീർ കുർമ, സഫ്രാനി ചിക്കൻ തുടങ്ങിയവയാണ് വിഭവങ്ങളിലെ പ്രധാന ആകർഷണം. കൂടാതെ നൂറോളം ഇന്ത്യൻ സിനിമകളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുൽ നിന്നും ലണ്ടനിലേക്ക് നിലവിൽ ആഴ്ചയിൽ 56 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ പ്രതിദിനം മൂന്നെണ്ണം മുംബൈയിൽ നിന്നാണ്. രണ്ട് ഡൽഹിയിൽ നിന്നും ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഓരോ എണ്ണം വീതവും പ്രതിദിനം സർവീസ് നടത്തുന്നുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)