ലുലു ഐപിഒയ്ക്ക് തുടക്കം; ഒറ്റ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു, ഓഹരി വില അറിയാം
ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബർ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്.ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഇതുപ്രകാരം കമ്പനി ഐപിഒയിലൂടെ സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. അതായത് 11,424 കോടി രൂപ മുതൽ 12,012 കോടി രൂപവരെ. 89 ശതമാനം ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങൾക്കും (ക്യു.ഐ.ബി), 10 ശതമാനം ചെറുകിട (റീട്ടെയിൽ) നിക്ഷേപകർക്കും ഒരു ശതമാനം ജീവനക്കാർക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
റീട്ടെയിൽ നിക്ഷേപകർക്കും നിക്ഷേപക സ്ഥാപനങ്ങൾക്കും ഓഹരിക്കായി അപേക്ഷിക്കാനുള്ള സമയം നവംബർ അഞ്ചിന് അവസാനിക്കും. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 12 ന് റീട്ടെയ്ൽ നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച എസ്.എം.എസ് ലഭിക്കും. നവംബർ 14 ന് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. യു.എ.ഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിന്റേത്. യു.എ.ഇയിലെ ഏറ്റവും വലിയ റീട്ടെയ്ലർ ഐ.പി.ഒ, യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ.പി.ഒ എന്നീ നേട്ടവും ലുലുവിന് ലഭിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)