Posted By user Posted On

മൊബൈൽ പെയ്മെന്റ് ചെയ്യുന്നവരല്ലേ നിങ്ങള്‍; എങ്കില്‍ UPI Lite എന്താണെന്ന് അറിഞ്ഞേ തീരു…അറിയാം ഗുണങ്ങള്‍

മൊബൈൽ പെയ്മെന്റിൽ കഴിഞ്ഞ ഒരു ദശകം വലിയ മാറ്റങ്ങളാണ് ഉണ്ടായത്. Unified Payments Interface അഥവ UPI ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനം എളുപ്പവും, വളരെ വേ​ഗത്തിൽ പണം കൈമാറാനുള്ള സംവിധാനവും ഉണ്ടാക്കി. ഇപ്പോൾ UPI Lite സേവനം National Payments Corporation of India (NPCI) ആവിഷ്കരിച്ചതോടെ കാര്യങ്ങൾ ഒരുപടി കൂടെ മുന്നിലെത്തി. പരമ്പരാ​ഗത UPI സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ UPI Lite വേ​ഗത്തിൽ, കുറഞ്ഞ തുകകളിൽ ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും. അതും ഇന്റർനെറ്റിന്റെ ആവശ്യം പോലുമില്ലാതെ.

ഈ ലേഖനത്തിൽ എന്താണ് UPI Lite അതിന്റെ പ്രധാന ​ഗുണങ്ങൾ, ചെറിയ തുകയുടെ ഇടപാടുകൾ എങ്ങനെ വേ​ഗത്തിലും മെച്ചപ്പെട്ട രീതിയിലും കൈകാര്യം ചെയ്യാം പരമ്പരാ​ഗത UPI സേവനങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴുള്ള മെച്ചങ്ങൾ എന്ന് പരിശോധിക്കാം.

എന്താണ് UPI Lite

UPI Lite എന്നത് UPI സംവിധാനത്തിന്റെ ലളിതമായ രൂപമാണ്. ചെറിയ തുകയുടെ ഇടപാടുകൾ വേ​ഗത്തിലും കാര്യക്ഷമമായും നടത്താനാണ് ഇത് ഉപയോ​ഗിക്കുന്നത്. സാധാരണ UPI സംവിധാനം ചെറിയ തുക മുതൽ വലിയ സംഖ്യകൾ വരെ അയക്കാൻ ഉപയോ​ഗിക്കുമ്പോൾ, ചെറിയ തുകകൾ എപ്പോഴും കൈകാര്യം ചെയ്യുന്നത് സെർവർ ലോഡ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കാം.

UPI Lite ഉപയോ​ഗിച്ച് 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ ഇന്റർനെറ്റ് പോലും ആവശ്യമില്ല. ഓഫ് ലൈൻ ആയി പെയ്മെന്റ് നടത്താം. നെറ്റ് വർക്ക് കവറേജ് ഇല്ലാത്തിടത്തും ഇത് സാധ്യമാകും. അതായത് ​ഗ്രാമങ്ങളിൽ പോലും ഇത് എളുപ്പത്തിൽ പണമയക്കാൻ സഹായിക്കും.

UPI-യെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

UPI Lite സൃഷ്ടിക്കാൻ തന്നെ കാരണം പരമ്പരാ​ഗത UPI സംവിധാനവുമായി ബന്ധപ്പെട്ടുള്ള ചില പരിമിതികളാണ്.

1. നെറ്റ് വർക്ക് ആശ്രയത്വം

UPI ഇടപാടുകൾക്ക് സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. നെറ്റ് വർക്ക് റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ ഇത് ഒരു പ്രശ്നമാകും. UPI Lite ഉപയോ​ഗിച്ച് ഓഫ് ലൈൻ പെയ്മെന്റുകൾ നടതതാം. ഇതിലൂടെ മൊബൈൽ ഡാറ്റ, വൈഫൈ എന്നിവയിലുള്ള ആശ്രയത്വം തന്നെ ഇല്ലാതാകും.

2. വേ​ഗത്തിലുള്ള നെറ്റ് വർക്ക്

നെറ്റ് വർക്ക് തടസ്സങ്ങൾക്ക് അനുസരിച്ച് പരമ്പരാ​ഗത UPI സംവിധാനങ്ങളിൽ സെർവർ തടസ്സങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ചും വലിയ സെയിൽ അല്ലെങ്കിൽ ആഘോഷവേളകളിൽ. UPI Lite ഉപയോ​ഗിച്ച് ചെറിയ ഇടപാടുകൾ നടത്താൻ ബാങ്കുകളിലേക്ക് റൗട്ട് ചെയ്യേണ്ടതില്ല. ഇതിലൂടെ സെർവർ വേ​ഗത ആശ്രയിക്കാതെ വേ​ഗത്തിൽ പെയ്മെന്റുകൾ നടത്താം.

3. ഇടപാടുകൾ തടസ്സപ്പെടുന്നത് കുറയും

UPI ഇടപാടുകളെ സംബന്ധിച്ച് എപ്പോഴും കേൾക്കുന്ന ഒരു പരാതി ട്രാൻസാക്ഷൻ ഫെയിലിയറുകളാണ്. മിക്കപ്പോഴും സെർവർ പ്രശ്നങ്ങളോ നെറ്റ് വർക്ക് പ്രശ്നങ്ങളോ ആണ് ഇതിന് കാരണം. UPI Lite ഓഫ് ലൈനായി ഇടപാടുകൾക്ക് സഹായിക്കുന്നതിലൂടെ ബാങ്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും. അതുകൊണ്ടു തന്നെ പെയ്മെന്റുകൾ വേ​ഗത്തിലാക്കാം. ഇടപാടുകൾ തടസ്സപ്പെടുന്നത് പരമാവധി കുറയ്ക്കാം.

4. മൈക്രോ പെയ്മെന്റുകൾക്ക് സൗകര്യം

നമ്മൾ ദിവസേന നടത്തുന്ന കൊച്ചുകൊച്ചു പെയ്മെന്റുകൾക്ക് യോജിച്ചതാണ് UPI Lite. കടയിൽ നിന്നും സ്നാക്സ് വാങ്ങുന്നു, യാത്രയിൽ ടിക്കറ്റെടുക്കുന്നു തുടങ്ങിയവ എളുപ്പത്തിൽ ചെയ്യാം. റിയൽ ടൈം പ്രോസസിങ്ങിനോ UPI PIN അടിക്കാനോ കാത്തുനിൽക്കേണ്ട. അതിവേ​ഗം ഇടപാടുകൾ പൂർത്തിയാക്കാം.

UPI Lite എങ്ങനെ പ്രവർത്തിക്കുന്നു

UPI Lite ഉപയോ​ഗിക്കുന്നത് വളരെ എളുപ്പമാണ്. UPI സേവനമുള്ള ആപ്പുകളിൽ UPI Lite എനേബിൾ ചെയ്യാം. PhonePe, Bajaj Pay, and Google Pay തുടങ്ങിയ ജനപ്രീയ ആപ്പുകളിൽ ഈ സേവനം ലഭ്യമാണ്. ആക്റ്റിവേഷന് ശേഷം ചെറിയ മൂല്യമുള്ള ഇടപാടുകൾക്കായി വാലറ്റ് തയാറാകും. ഇനി ലിങ്ക് ചെയ്തിട്ടുള്ള ബാങ്കിൽ നിന്നും വാലറ്റ് ടോപ് അപ് ചെയ്യാം. 2,000 രൂപ വരെയാണ് അനുവ​ദിക്കുക. ഇത് ഉപയോ​ഗിച്ച് ചെറിയ ഇടപാടുകൾ നടത്താം. സാധാരണ 200 രൂപ വരെയാണ് ഇടപാടുകളുടെ തുകയുടെ പരിധി.

വാലറ്റ് ലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ് ലൈൻ പെയ്മെന്റുകൾ നടത്താം. ബാങ്ക് സെർവെറുകളിൽ നിന്നും വാലിഡേഷൻ ആവശ്യമില്ല. ഇത് സെർവർ തിരക്കുകൾ ഒഴിവാക്കും.

UPI Lite ഉപയോ​ഗിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ

1. ഉപയോക്താക്കൾക്കുള്ള സൗകര്യം

സൗകര്യപ്രദമായി ഉപയോ​ഗിക്കാം എന്നതാണ് ഒന്നാമത്തെ കാര്യം. പച്ചക്കറി വാങ്ങുമ്പോഴോ, ബസ്സിൽ ടിക്കറ്റെടുക്കുമ്പോഴോ, ചെറിയ സാധനങ്ങൾ വാങ്ങുമ്പോഴോ എല്ലാം UPI Lite ഉപയോ​ഗിച്ച് പെയ്മെന്റ് ചെയ്യാം. ക്യാഷ് എടുക്കാനോ ഇന്റർനെറ്റിനായി കാത്തിരിക്കാനോ ഒന്നും നിൽക്കേണ്ട. PIN നൽകേണ്ടിയും വരുന്നില്ല. സമയവും ലാഭിക്കാം.

2. ഓഫ് ലൈൻ ഉപയോ​ഗം

UPI Lite വാലറ്റുകളുടെ ഉപയോ​ഗം ഓഫ് ലൈനായും പെയ്മെന്റുകൾ ചെയ്യാൻ സഹായിക്കും. ഇന്റർനെറ്റ് ഇല്ലെങ്കിലും പെയ്മെന്റുകൾ നടക്കും. ​ഗ്രാമങ്ങളിലും ന​ഗരങ്ങളിലും ഇത് ഉപകരിക്കും.

3. മൈക്രോ പെയ്മെന്റുകൾക്ക് പ്രധാന്യം.

UPI Lite ദിവസേനയുള്ള ഇടപാടുകൾക്കാണ് പ്രധാന്യം നൽകുക. ചെറിയ തുകയുടെ ഇടപാടുകൾക്ക് പ്രധാന്യം നൽകുന്നത് കൊണ്ട് തന്നെ UPI Lite ഉപയോ​ഗിക്കുമ്പോൾ വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാം. ഇടപാടുകളിൽ തടസ്സം നേരിടില്ല, എപ്പോഴും പിൻ നൽകേണ്ടതുമില്ല.

4. ​ഗ്രാമീണമേഖലകളിൽ ഡിജിറ്റൽ പെയ്മെന്റുകൾ

ഇന്ത്യയിൽ എല്ലായിടത്തും തന്നെ ഡിജിറ്റൽ അടിസ്ഥാനസൗകര്യവികസനം വരുന്നുണ്ട്. പക്ഷേ, ഇന്റർനെറ്റ് ഇനിയും എത്തിയിട്ടില്ലാത്ത ​ഗ്രാമീണ മേഖലകളിൽ UPI Lite വളരെ പ്രയോജനം ചെയ്യും.

5. സുരക്ഷ

UPI Lite ഉപയോ​ഗിക്കുന്നതിൽ സുരക്ഷയാണ് മറ്റൊരു പ്രധാന ഘടകം. കടുത്ത സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് UPI Lite പ്രവർത്തിക്കുന്നത്. ഓഫ് ലൈനായാണ് പെയ്മെന്റ് നടക്കുക എങ്കിലും വാലറ്റ് ഉണ്ടാക്കാനും ടോപ് അപ് ചെയ്യാനും UPI PIN വേണം. ഇതിലൂടെ അനുമതിയുള്ളവർക്ക് മാത്രമാണ് UPI Lite ബാലൻസ് ലോഡ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കുന്നു. മാത്രമല്ല ചെറിയ തുകകൾ മാത്രമാണ് എന്നതിനാൽ ഇതുമായി ബന്ധപ്പെട്ട റിസ്കും ചെറുതാണ്.

UPI Lite തലവര മാറ്റും

മൊബൈൽ പെയ്മെന്റുകൾ ഉപയോ​ഗിക്കുന്നതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന സേവനമാണ് UPI Lite. ഇന്ത്യയിൽ ഇത് വലിയ ചലനങ്ങൾ ഉണ്ടാക്കും.

1. സാമ്പത്തികമായ ഉൾക്കൊള്ളൽ

ഓഫ് ലൈൻ ഇടപാടുകൾക്ക് അവസരം നൽകുന്നതോടെ എല്ലാവർക്കും ഇടപാടുകൾ നടത്താനാകും. ഇത് ഇന്റർനെറ്റ് ഇല്ലാത്തതിനാൽ മാത്രം നിലവിൽ UPI ഉപയോ​ഗിക്കാൻ കഴിയാത്തവർക്ക് സേവനങ്ങളിൽ പങ്കുചേരാനുള്ള അവസരം നൽകും.

2. കറൻസിരഹിത സമ്പദ് വ്യവസ്ഥ

കറൻസിരഹിത സമ്പദ് വ്യവസ്ഥ സാധ്യമാക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്. ഇതിലേക്കുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് UPI Lite. ചെറിയ തുകയുടെ ഇടപാടുകൾ ഡിജിറ്റലായി നടത്താം എന്നതിലൂടെ നിലവിൽ കറൻസി മാത്രം ഉപയോ​ഗിക്കാൻ അറിയുന്നവർക്ക് ഫോണിലൂട പെയ്മെന്റുകൾ സാധ്യമാകും. കുറച്ചുനാളുകൾക്കുള്ളിൽ ഇത് കറൻസിയെ മാത്രം ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സഹായിക്കും.

UPI Lite ഇന്ത്യയിൽ വിജയകരമായി നടപ്പിലാക്കുന്നതിൽ PhonePe, Bajaj Finserv തുടങ്ങിയ ആപ്പുകൾ മുൻപന്തിയിലുണ്ട്. UPI Lite ജനകീയമാക്കുന്നതിൽ ഈ ആപ്പുകൾ വലിയ പങ്കുവഹിക്കുന്നു. മാത്രമല്ല Bajaj Finserv തങ്ങളുടെ UPI Lite സേവനങ്ങൾക്കൊപ്പം റിവാർഡുകളും ക്യാഷ്ബാക്ക് പോയിന്റുകളും നൽകുന്നതിലൂടെ ദിവസേനയുള്ള ഇടപാടുകൾ കൂടുതൽ നടത്താൻ പ്രോത്സാഹനവും നൽകും.

ചുരുക്കിപ്പറഞ്ഞാൽ…

മൊബൈൽ പെയ്മെന്റ് സംവിധാനങ്ങളിൽ വലിയ മാറ്റമാണ് UPI Lite കൊണ്ടുവരുന്നത്. പരമ്പരാ​ഗതമായ യു.പി.എ സംവിധാനത്തിനുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇത് കാര്യങ്ങൾ എളുപ്പമാക്കുന്നു. ഓഫ് ലൈൻ സേവനങ്ങൾ, വേ​ഗത്തിലുള്ള ഇടപാടുകൾ, മൈക്രോ പെയ്മെന്റുകളിലുള്ള ശ്രദ്ധ എന്നിവ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഡിജിറ്റൽ പെയ്മെന്റുകൾ നടത്താൻ സഹായിക്കും. Bajaj Finserv പോലെയുള്ള ആപ്പുകൾ UPI Lite സംവിധാനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ ഇന്ത്യയുടെ മൊബൈൽ പെയ്മെന്റ് സംവിധാനത്തിൽ വലിയ പങ്കാണ് UPI Lite വഹിക്കുക. UPI Lite പിന്തുണയോടെ ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങൾ കൂടുതൽ എളുപ്പവും, അനായാസവും, ലക്ഷക്കണക്കിന് ഉപയോ​ക്താക്കൾക്ക് പുതിയ പാതയുമായി മാറും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version