ഖത്തറിലെ ഫിരീജ് കുലൈബിൽ പുതിയ പള്ളി തുറന്ന് ഇസ്‌ലാമികകാര്യം മന്ത്രാലയം
ഇസ്‌ലാമികകാര്യം മന്ത്രാലയം (ഔഖാഫ്) , ഫിരീജ് കുലൈബിൽ ഒരു പുതിയ പള്ളി തുറന്നു. മസ്‌ജിദ് വകുപ്പ് മുഖേനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നത്. അലി മുബാറക് റാബിയ അൽ കുവാരി മസ്‌ജിദ് എന്ന് പേരിട്ടിരിക്കുന്ന ഈ പള്ളി 639 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതും 198 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നതുമാണ്. ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി ഖത്തറിൻ്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തുടനീളം കൂടുതൽ പള്ളികൾ നിർമ്മിക്കാനുള്ള ഔഖാഫിൻ്റെ പദ്ധതിയുടെ ഭാഗമാണ് പുതിയ പള്ളി തുറന്നത്.
ഈ മസ്‌ജിദിൽ 126 ആളുകൾക്കുള്ള ഒരു പ്രധാന പ്രാർത്ഥന ഹാളും 72 പേർക്കുള്ള ഒരു അധിക പ്രാർത്ഥന ഹാളും ഉണ്ട്. ഒരു വുദു ഏരിയ, ഉയരമുള്ള മിനാരം, വൈകല്യമുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന പാർക്കിംഗ് ഏരിയ എന്നിവയും ഉണ്ട്. മസ്‌ജിദിന്റെ എൻട്രി, എക്‌സിറ്റ് പോയിന്റുകൾ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. ഇമാമിനും മുഅസ്സിനും പാർപ്പിടവും ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)