Posted By user Posted On

ഇ​റാ​ൻ, ല​ബ​നാ​ൻ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് ഖ​ത്തർ

ദോ​ഹ: ​​ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​റാ​നെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഖ​ത്ത​ർ. ഇ​റാ​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ​തെ​ന്ന് ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണം.ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ള്‍ വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് ഖ​ത്ത​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. എ​ല്ലാ ക​ക്ഷി​ക​ളും സം​യ​മ​നം പാ​ലി​ക്ക​ണം. സ​മാ​ധാ​ന​പ​ര​മാ​യ ച​ര്‍ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണം. മേ​ഖ​ല​യെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് എ​ല്ലാ​വ​രും പി​ന്മാ​റ​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.ല​ബ​നാ​നി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് നേ​രെ​യും ഗ​സ്സ​യി​ല്‍ ആ​ശു​പ​ത്രി​ക്ക് നേ​രെ​യും ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഖ​ത്ത​ര്‍ അ​പ​ല​പി​ച്ചു.ബൈ​റൂ​ത്തി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ല​ബ​നീ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും, ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​മെ​തി​രാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ് മാ​ധ്യ​മ പ്ര​വ​ർ​​ത്ത​ക​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version