Posted By user Posted On

ഖത്തറിൽ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാൻ നിർദേശം

ഖത്തറിൽ ഗ​താ​ഗ​ത​ത്തി​നാ​യി ഇ​ല​ക്ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഉപഭോക്താക്കൾ അം​ഗീ​കൃ​ത ടാ​ക്സി ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാൻ ഗതാഗത മ​ന്ത്രാ​ല​യ​ത്തി​ന്റെ നിർദേശം. ഉ​ബ​ർ, ക​ർ​വ ടെ​ക്‌​നോ​ള​ജി, ക്യൂ ​ഡ്രൈ​വ്, ബ​ദ​ർ ഗോ, ​ആ​ബി​ർ, സൂം, ​കാ​ബ് റൈ​ഡ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് മാത്രമാണ് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​നു​ള്ള അ​നു​മ​തി. നി​യ​മം ലം​ഘി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം നേ​ര​ത്തെ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version