പുരുഷന്മാരെ സൂക്ഷിച്ചോ; 2025 ആകുമ്പോളേക്കും സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുന്നൽ ഇടപഴകുക റോബോട്ടുകളുമായി, പഠനം ഇങ്ങനെ
ഭാവിയിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകൾ പരിഗണിക്കുക റോബോട്ടുകളെയെന്ന് പഠനം. ഡോ. ഇയാൻ പിയേഴ്‌സൺ ആണ് ഈ മുന്നറിയിപ്പ് നൽകുന്നത്. 2025 ആകുമ്പോഴേക്ക് ഈ മാറ്റം പ്രകടമാകുമെന്നും അദ്ദേഹം പറയുന്നു.റോബോഫീലിയ എന്നാണ് റോബോട്ടുകളോട് തോന്നുന്ന ആകർഷണത്തിന് പറയുന്ന പേര്.സ്ത്രീകൾ ലൈംഗികബന്ധം ഉൾപ്പെടെ എല്ലാത്തിനും പുരുഷന്മാരെ ഉപേക്ഷിച്ച് റോബോട്ടുകളെ സ്വീകരിക്കും. 2050-ഓടെ സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികബന്ധം ഇല്ലാതാകാൻ വരെ സാധ്യതയുണ്ടെന്നും ഡോ. ഇയാൻ പ്രവചിക്കുന്നു.
വിവാഹമോചനം നേടിയ ആൾ തന്റെ സെക്‌സ് ഡോളുമായി പ്രണയത്തിലാണെന്ന് അടുത്തിടെ വെളിപ്പെടുത്തിയ സംഭവമാണ് ഈ പഠനത്തെ സാധൂകരിക്കാൻ ചില ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഡേവിഡ് മിൽസ് എന്ന 57-കാരനാണ് ടാഫി എന്ന ഡോളുമായി താൻ രണ്ട് വർഷമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞത്. മനുഷ്യരിലുണ്ടാകുന്ന സ്വാഭാവിക വികാരങ്ങൾ ഒരിക്കലും റോബോട്ടിൽ നിന്ന് ലഭിക്കില്ലെന്നും അതിനാൽ തന്നെ ഇയാൻ പറയുന്നതുപോലെ സംഭവിക്കില്ലെന്നാണ് ചിലരുടെ വാദം
Comments (0)