പ്രഥമ ഖത്തർ ബോട്ട് ഷോക്ക് ഒരുക്കങ്ങളായി; നവംബർ ആറ് മുതൽ ഓൾഡ് ദോഹ പോർട്ടിൽ
ദോഹ: പ്രഥമ ഖത്തർ ബോട്ട് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി ഓൾഡ് ദോഹ പോർട്ട്. നവംബർ ആറ് മുതൽ ഒമ്പത് വരെയായി നാലു ദിവസങ്ങളിലായി നടക്കുന്ന ബോട്ട് ഷോയിൽ ആഡംബര സൂപ്പർയാട്ടുകൾ മുതൽ കടൽ നൗകകൾ, ബോട്ട് വ്യവസായത്തിലെ അത്യാധുനിക കണ്ടെത്തലുകൾ, ജലകായിക ഇനങ്ങൾ, വിനോദ പരിപാടികൾ, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആഘോഷമാണ് ഒരു കുടക്കീഴിൽ ഒരുക്കിയത്.ഖത്തറിന്റെ സമ്പന്നമായ കടൽ സാംസ്കാരിക പൈതൃകത്തിന്റെ പ്രദർശനം കൂടിയായാണ് ബോട്ട് ഷോ അരങ്ങേറുന്നത്. സന്ദർശകർക്ക് വൈവിധ്യമാർന്ന വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാമെന്ന് ബോട്ട് ഷോ സംഘാടകർ അറിയിച്ചു.തീരത്ത് നിന്നൊരുക്കുന്ന കാഴ്ചയിൽ 350ഓളം മറൈൻ ബ്രാൻഡുകളിലെ ബോട്ടുകളുടെ അതിശയക്കാഴ്ചയാണ് സജ്ജമാക്കുന്നത്. സ്പീഡ് ബോട്ട്, വിനോദ ബോട്ടുകൾ, ഓൺ ഗ്രൗണ്ട് തുടങ്ങിയ കാഴ്ചകളും അൽ ദാർ മറൈൻ, ദോഹ ക്രാഫ്റ്റ് മറൈൻ, ജാസിം അഹമദ് അൽ ലിൻഗാവി തുടങ്ങിയ ബ്രാൻഡുകളും സജ്ജമാണ്. ഓഷ്യാനിക് ഡിസ്പ്ലേയാണ് മറ്റൊരു കാഴ്ച.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)