Posted By user Posted On

നിങ്ങള്‍ ഗെയ്മിങ് ലാപ്ടോപ്പുകള്‍ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിലിതാ മികച്ച ലാപ്ടോപ്പുകളെക്കുറിച്ച് അറിയാം

ഗെയ്മിങ് എന്ന് പറഞ്ഞാൽ കേവലം വിനോധത്തിന് അപ്പുറത്തേക്ക് ഇന്നൊരു പ്രൊഫഷണാണ്. നന്നായി ഗെയിം കളിച്ച് മാത്രം ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും സാമുഹിക നേട്ടങ്ങളുമുണ്ടാക്കിയ ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഒരുപാടുണ്ട്. ചിലർ ‘ഫണ്ണിന്’ വേണ്ടി മാത്രം ഗെയിം കളിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ ഒരുപാട് സാധ്യതയുള്ള മേഖലയാണ് ഗെയ്മിങ്. ഒരു വിർച്വൽ റിയാലിറ്റിയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടുപോകാൻ സാധിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ഗെയ്മിങ്. മൊബൈൽ ഗെയ്മിങ്, പി.സി. ഗെയ്മിങ് ലാപ്ടോപ് ഗെയ്മിങ്, അങ്ങനെ ഒരുപാട് വ്യത്യസ്ത രീതികളുണ്ട് ഗെയ്മിങിൽ. ഇതിൽ വളരെ പ്രസക്തവും ഒരുപാട് ഉപഭോക്താക്കളമുള്ള മേഖലയാണ് ലാപ്ടോപ് ഗെയ്മിങ്. നമ്മുടെ മടിതട്ടിൽ കൈവിരലുകളിലൂടെ മാത്രം ഗെയിം കളിക്കുമ്പോൾ ഉണ്ടാകുന്ന ഇമ്പാക്ട് ഭീകരമാണ്.

ഗെയ്മിങ്ങിനായി മാത്രം തയ്യാറാക്കുന്ന ലാപ്ടോപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണ മറ്റ് ആവശ്യങ്ങൾക്കുള്ള ലാപ്ടോപ്പുകൾക്കപ്പുറം ഗെയ്മിങ് ലാപ്ടോപ്പുകൾക്ക് പ്രത്യേകതകളുണ്ട്. മുൻനിര ബ്രാൻഡുകളെല്ലാം ഇത്തരത്തിൽ ഗെയ്മർമാരെ ഫോക്കസ് ചെയ്തുകൊണ്ട് മാത്രം ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. സ്മൂത്ത് ഗ്രാഫിക്സ്, മികച്ച വേഗതയുള്ള പ്രോസസറുകൾ, മികച്ച ഡിസ്പ്ലെ, കൂളിങ് സിസ്റ്റം, ബാറ്ററി ലൈഫ്, ഓഡിയോ, കീബോർഡ് എന്നിങ്ങനെ വ്യത്യസ്ത ഫീച്ചറുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ലാപ്ടോപ്പ് വാങ്ങുമ്പോഴുണ്ടാകുന്ന അല്ലെങ്കിൽ ഗെയ്മിങ് ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് സ്ഥിരത ഇല്ലായ്മ അല്ലെങ്കിൽ പെർഫക്ട് എന്നൊരു അവസ്ഥ. ഏതൊരു ലാപ്ടോപ്പ് എടുത്താലും ചില മേഖലകളിൽ മികച്ചുനിൽക്കുമ്പോൾ മറ്റൊരു ഭാഗത്ത് വെറും ശരാശരിയിൽ ഒതുങ്ങി നിൽക്കേണ്ടിവരും. ഇത് ലാപ്ടോപ്പുകളുടെ ഇടയിൽ വളരെ സാധാരണയായ കാര്യമാണ്.

ഒരു ഉപഭോക്താവ് എന്ന നിലയിൽ അല്ലെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്നയാളാണെങ്കിൽ നിങ്ങൾ ഈ ലാപ്ടോപ്പുകളെ പറ്റി ഒരു ധാരണയുണ്ടാക്കി എടുക്കേണ്ടതുണ്ട്. ചാടികയറി വാങ്ങിക്കാതെ അൽപം ശ്രദ്ധ പുലർത്തിയാൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച ലാപ്ടോപ്പുകൾ സെലക്ട് ചെയ്യാനാവുന്നതാണ്. ഇതിന് ആവശ്യമായ ചില ഘടകങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്. ഗെയിമിങ് ലാപ്ടോപ്പുകൾ ഗെയിമിങ് അനുഭവം കൂടുതൽ മികച്ചതാക്കാൻ വേണ്ടിയുള്ള ഫീച്ചറുകളുമായാണ് വിപണിയിൽ എത്തുന്നത്. ഗെയ്മിങ് ലാപ്ടോപ്പുകൾ വാങ്ങുന്നതിന് മുമ്പ് അറിയേണ്ട അല്ലെങ്കിൽ പരിശോധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡിസ്പ്ലെ
ഒന്നമതായി ഗെയ്മിങ് ലാപ്ടോപ്പുകൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് ലാപ്ടോപ്പിന്‍റെ ഡിസ്പ്ലെ. നിങ്ങൾ സെലക്ട് ചെയ്യുന്ന ലാപ്ടോപ്പിന്‍റ് ഉയർന്ന റിഫ്രഷ് റേറ്റും കളർ അക്യൂറസിയും വളരെ വേഗതയുള്ള ഡിസ്പ്ലെയുമാണെന്ന് ഉറപ്പ് വരുത്തുക. പൊതുവെ ഗെയിമിങ് ലാപ്ടോപ്പിന്‍റെ ഡിസ്പ്ലെയുടെ വലുപ്പം 15 മുതൽ 17 ഇഞ്ച് വരെയാണ്. എന്നാൽ ചിലത് 18 വരെ വലുപ്പമുള്ളതും ചിലത് 14 ഇഞ്ച് മാത്രമുള്ള ചെറുതും വരാം. നിങ്ങളുടെ കംഫേർട്ട് അനുസരിച്ചുള്ള വലുപ്പം നിങ്ങൾക്ക് വാങ്ങാം. ഡിസ്പ്ലെ വലുതാകുന്നോറും ലാപിന്‍റെ ഭാരവും കൂടുമെന്ന് മനസിലാക്കേണ്ടതുണ്ട്. 1920 x 1080 റെസല്യൂഷനാണ് ലാപ്ടോപ്പിന് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. 360 ഹേർട്സ് റിഫ്രഷ് റേറ്റാണ് ഇതിൽ സാധാരണയായുള്ളത്. ഒരുപാട് ബ്രാൻഡുകൾ 240 ഹെർട്സ് റേറ്റും 1440 പി റെസല്യൂഷനുമുള്ള ലാപ്ടോപ്പുകൾ ഇറക്കുന്നുണ്ട്. ഇതും ഗെയ്മിങ്ങിന് സഹായകരമാകുന്നതാണ്. 144, 240, 360, 480 എന്നീ ഹേർട്സ് റേറ്റു അതിനൊത്ത ഗ്രാഫിക്സ് കാർഡുമുണ്ടെങ്കിൽ വളരെ സ്മൂത്ത് ഗെയമിങ് അനുഭവം നിങ്ങൾക്കുണ്ടാക്കാം. ടച്ച് സ്ക്രീൻ ഒഴിവാക്കുന്നതായിരിക്കും ഗെയ്മിങ് ലാപ്ടോപ്പിന് ഭേദമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ടച്ച് സ്ക്രീൻ ഒരുപാട് ചാർജ് വലിക്കുന്നതിനാലാണ് ഇത്.

ജിപിയു
ചില ഗെയ്മിങ് ലാപ്ടോപ്പുകൾ സി.പി.യുവാണ് ഉപയോഗിക്കുകയെങ്കിലും ഭൂരിഭാഗം ലാപ്ടോപ്പുകളും ജിപിയുമായാണ് ബൗണ്ട് ചെയ്യുന്നത്. അതിനാൽ തന്നെ ഒരു ഗെയ്മിങ് ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണം ഗെയ്മിങ് ലാപ്ടോപ്പുകൾ. ണം. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലെയുള്ള ഒരു ഗെയിമിങ് ലാപ്‌ടോപ്പാണ് നിങ്ങൾ പരിഗണിക്കുന്നതെങ്കിൽ, ലാപ്‌ടോപ്പിന് കുറഞ്ഞത് 6 ജിബി വീഡിയോ മെമ്മറിയുള്ള ഒരു മോഡേൺ ജിപിയു ഉണ്ടെന്ന് ഉറപ്പാക്കുക. NVIDIa ജിയോഫോഴ്സ് ആർടിഎക്സ് അല്ലെങ്കിൽ എഎംഡി റാഡിയോൺ ആർഎക്സ് എന്നിവർ മികച്ച ജിപിയുവാണ് നൽകുന്നത്. ഹാ ഫ്രേം റേറ്റിനും മികച്ച ഗ്രാഫിക്സിനും ഇത് മികച്ചതാണ്. 60എഫ്പിഎസ് ഗെയ്മിങ് അനുഭവത്തിനായി നിങ്ങൾക്ക് 4050ന് മുകളിലുള്ള NVIDIa ആർടിഎക്സ് ആവശ്യമാകും. എൻട്രി ലെവൽ ഗെയിമിനായിരിക്കുമിത്. കുറച്ചുകൂടി മെച്ചപ്പെട്ട ഗെയ്മിങ് അനുഭവത്തിനായി കൂടിയ ആർടിഎക്സുള്ള ഗ്രാഫിക്സ് കാർഡ് സ്വന്തമാക്കുവാൻ ശ്രമിക്കുക.

ബാറ്ററി ലൈഫ്
ഗെയ്മിങ് ലാപ്ടോപ്പുകൾക്ക് മികച്ച ബാറ്ററി ലൈഫ് വേണമെന്ന് വാശിപിടിക്കുന്നത് വളരെ മോശമായിരിക്കും. കാരണം അങ്ങനെയൊന്നുമില്ല. ജിപിയു അതിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണമെങ്കിൽ ലാപ്ടോപ്പ് ചാർജ് ചെയ്യാനുള്ള പ്ലഗ്ഗിൽ ഇടേണ്ടി വരും. ചാർജ് ചെയ്യാതെ ഉപയോഗിക്കുകയാണെങ്കിൽ അത് ഒരു മണിക്കൂർ നീണ്ടുനിന്നാൽ നിങ്ങൾക്കത് ഭാഗ്യമെന്ന് കരുതാം. നിങ്ങൾക്ക് എട്ട് മണിക്കൂർ ജോലി ചെയ്യുന്ന ലാപ്ടോപ്പാണ് വേണ്ടതെങ്കിൽ ഗെയ്മിങ് ലാപ്ടോപ്പുകൾ നോക്കേണ്ട.

കീബോർഡ്
ഗെയിമേഴ്സ് മിക്കവാറും എക്സ്റ്റേണൽ ഗെയിമിങ് കീബോർഡുകൾ വാങ്ങാറുണ്ട്. അതിനാൽ നിങ്ങളുടെ ലാപ്ടോപ്പിലെ ഇൻ ബിൽറ്റ് കീബോർഡിന് പരിഗണന നൽകേണ്ടെന്ന് കരുതരുത്. അതിനാൽ തന്നെ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്‌ടോപ്പിന് മികച്ച ബിൽറ്റ് ഇൻ കീബോർഡ് ഉണ്ടെന്ന് ഉറപ്പാക്കുക. ആർജിബി ലൈറ്റിങും പരിഗണിക്കാവുന്ന ഫീച്ചർ ആണ്. മികച്ച ബിൽറ്റ് ഇൻ കീബോർഡിന് നല്ല കീ ട്രാവൽ, എൻ കീ റോൾ ഓവർ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കണം, ചില ഗെയിമിങ് ലാപ്‌ടോപ്പുകൾ WASD കീകൾ പോലും ഹൈലൈറ്റ് ചെയ്യും.

റാമും സ്റ്റോറേജും
ഏതൊരു ഡിവൈസിലും അടിസ്ഥാനമായി വേണ്ട ഘടകങ്ങളാണ് റാം, സ്റ്റോറേജ് എന്നിവ. എത്ര വലിയ സ്പെസിഫിക്കേഷനുകൾ പായ്ക്ക് ചെയ്ത് എത്തിയാലും റാമിലും സ്റ്റോറേജിലും പിന്നോട്ടാണെങ്കിൽ ഡിവെസിന്റെ പ്രകടനം പരിതാപകരമായിരിയ്ക്കും. സിപിയു, ജിപിയു, റാം എന്നിവ പോലുള്ള ഘടകങ്ങളിൽ ഗെയിമിങ് വളരെയധികം ജോലി ഭാരം അടിച്ചേൽപ്പിക്കും. അതിനാൽ, നിങ്ങളുടെ ഗെയിമിങ് ലാപ്‌ടോപ്പിന് ഡിഡിആർ5 റാം, പിസിഐഇ ജെൻ 4 എസ്എസ്ഡി എന്നിവ പോലെയുള്ള ഏറ്റവും മികച്ച സ്റ്റോറേജും മെമ്മറി മൊഡ്യൂളുകളും ഉണ്ടെന്ന് ഉറപ്പാക്കുക. അപ്‌ഗ്രേഡ് ചെയ്യാവുന്ന റാമും സ്റ്റോറേജുമുള്ള ഗെയിമിങ് ലാപ്‌ടോപ്പുകൾക്കായി തിരയാനും ഞങ്ങൾ നിർദ്ദേശിക്കുന്നു, അത് ഭാവിയിൽ ഉപയോഗപ്രദമാകും. സാധാരണ ​ഗതിയിൽ ​ഗെയിമിങ് ലാപ്ടോപ്പുകൾ മികവ് പുല‍‍‍ർത്തുന്ന ഒരു വശമാണ് റാം, സ്റ്റോറേജ് എന്നിവ. അതിനാൽ ഇവയുടെ ധാരാളം ഓപ്ഷനുകൾ യൂസറിന് മാർക്കറ്റിൽ ലഭിക്കും.

മുഴുവനായി പറഞ്ഞാൽ ഗെയ്മിങ് ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ എപ്പോഴും ജിപിയുവിനാണ് ഏറ്റവും പ്രധാനം നൽകേണ്ടത്. നിങ്ങൾക്ക് അഫോർഡ് ചെയ്യുവാൻ സാധിക്കുമെങ്കിൽ മിഡ് റേഞ്ചിലോ ഹൈ എൻഡിലോ ലഭിക്കുന്ന ജിപിയു തന്നെ സ്വന്തമാക്കുവാൻ ശ്രമിക്കുക. റാമിനും സിപിയുവിനും പ്രധാന്യം നൽകുവാൻ ശ്രമിക്കുക. സ്റ്റോറേജ് വാങ്ങുവാൻ സാധിക്കുമെങ്കിലും ഒരുപാടുണ്ടെങ്കിൽ അത്രയും നല്ലത്. മികച്ച റെസല്യൂഷനുള്ള ഡിസ്പ്ലെയുമുള്ള ലാപ് സ്വന്തമാക്കാൻ ശ്രമിക്കുക എന്നാൽ ഒരിക്കലും ഒരു മികച്ച ബാറ്ററി ലൈഫ് ഗെയ്മിങ് ലാപ്ടോപ്പിൽ നിന്നും പ്രതീക്ഷിക്കരുത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന അഞ്ച് ഗെയിമിങ് ലാപ്ടോപ്പുകളെ പരിചയപ്പെട്ടാലോ?

1) എച്ച് പി വിക്ടസ്
30350 ആർടിഎക്സ് ജിപിയു ഇതിന്‍റെ അൻബിൽഡായിട്ട് ലഭിക്കുന്നുണ്ട്. വളരെ ബേസിക്ക് ഗെയ്മിങ്ങിന് ഇത് മതിയാകും. മെച്ചപ്പെടാൻ ആഗ്രഹമുള്ളവരാണെങ്കിൽ നിങ്ങൾക്ക് പുതിയ ഒരു ജിപിയു വാങ്ങാവുന്നതാണ്. എഎംഡി റയസെൻ 7 7840 Hz ആയത് ഈ ലാപിന് അഡ്വാന്‍റേജാണ്.

2) ഏസർ പ്രെഡേറ്റർ

മുകളിൽ പറഞ്ഞിട്ടുള്ള ഫീച്ചറുകളിൽ ഭൂരിഭാഗവും മാച്ച് ചെയ്യാൻ ഈ ലാപ്ടോപ്പിന് സാധിക്കുന്നുണ്ട്. NVIDIa ആർടിഎക്സ് 4050ാണ് ഇതിന്‍റെ ഗ്രാഫിക്സ് മോശമല്ലാത്ത സ്റ്റോറേജും പ്രകടനും ഇതിനൊപ്പമുണ്ട്.

3) എംഎസ്ഐ കാറ്റാന 15

ഐ7 ഇന്‍റൽ കോറുമായെത്തുന്ന ഈ ലാപ്ടോപ്പ് വളരെ പോപ്പുലറായ ഗെയ്മിങ് ലാപ്ടോപ്പാണ്. 40 സെന്‍റിമീറ്റർ വലുപ്പമുള്ള ഡിസ്പ്ലെയിൽ 1920×1080 റെസല്യൂഷനാണ് ഇതിൽ ലഭിക്കുക.NVIDIa ആർടിഎക്സ് 4070 ഒപ്പമുണ്ട്.

4) ലെനോവോ യോഗാ സ്ലിം

14 ഇഞ്ച് ഡിസ്പ്ലെ ആയതിനാൽ തന്നെ വളരെ ഭാരം കുറഞ്ഞ ലാപ്ടോപ്പാണ് ഇത്. എഐ പിടിപിച്ചിട്ടുള്ള പ്രൊസസറും ഒലെഡ് ഡിസ്പ്ലെയും ഗെയ്മിങ്ങിന് പറ്റിയ ലാപ്ടോപ്പാക്കി മാറ്റുന്നുണ്ട്.

5) ഡെൽ ഏലിയൻവെയർ

വളരെ പ്രീമിയമായിട്ടുള്ള ഒരു ഗെയ്മിങ് ലാപ്ടോപ്പാണ് ഇത്, മികച്ച ലാപ്ടോപ്പിന് വേണ്ട ഒരുവിധം എല്ലാ ഫീച്ചറുകളും ഈ ലാപ്പിൽ ലഭ്യമാണ്. ഏകദേശം രണ്ട് ലക്ഷത്തോളം വരുന്ന ലാപ്ടോപ്പാണ് ഇത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version