Posted By user Posted On

ഖ​ത്ത​ർ ചേം​ബ​ർ ഫീ​സ് ഇ​ള​വ് ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ദോ​ഹ: ഖ​ത്ത​ർ ചേം​ബ​റി​ന്റെ ചി​ല സേ​വ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ഫീ​സ് ഇ​ള​വ് ഞാ​യ​റാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഖ​ത്ത​ർ ചേം​ബ​ർ ചെ​യ​ർ​മാ​ൻ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ജാ​സിം ആ​ൽ ഥാ​നി അ​റി​യി​ച്ചു. 2024ലെ ​മ​ന്ത്രി​സ​ഭ 19ാം തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഫീ​സ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി അം​ഗീ​കാ​രം ന​ൽ​കു​ക​യും ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.സേ​വ​ന​ങ്ങ​ളി​ലെ ഫീ​സ് ഇ​ള​വ് ഖ​ത്ത​രി ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കാ​നും പു​തി​യ ബി​സി​ന​സു​ക​ൾ സ്ഥാ​പി​ക്കാ​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നും ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ജാ​സിം ആ​ൽ ഥാ​നി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.മ​ന്ത്രി​സ​ഭ തീ​രു​മാ​ന പ്ര​കാ​രം ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഷെ​യ​ർ​ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, ഹോ​ൾ​ഡി​ങ് ക​മ്പ​നി​ക​ൾ, വി​ദേ​ശ ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ചേം​ബ​റി​ന്റെ വാ​ർ​ഷി​ക അം​ഗ​ത്വ ഫീ​സ് 50 ശ​ത​മാ​നം കു​റ​ച്ച് 5000 റി​യാ​ലാ​യി കു​റ​യും.ക്ലി​പ്ത ബാ​ധ്യ​താ ക​മ്പ​നി​ക​ൾ, പൊ​തു പ​ങ്കാ​ളി​ത്ത ക​മ്പ​നി​ക​ൾ, പ​ങ്കാ​ളി​ത്ത ക​മ്പ​നി​ക​ൾ, ജോ​യ​ന്റ് വെ​ൻ​ച്വ​ർ ക​മ്പ​നി​ക​ൾ, ഷെ​യ​റു​ക​ളാ​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പാ​ർ​ട്ട്ണ​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ​ക്ക് ക​മ്പ​നി​യു​ടെ മൂ​ല​ധ​ന​മോ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ ത​ര​മോ പ​രി​ഗ​ണി​ക്കാ​തെ വാ​ർ​ഷി​ക അം​ഗ​ത്വ ഫീ​സ് 500 റി​യാ​ലാ​യി നി​ശ്ച​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version