Posted By user Posted On

ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​ലെ ച​തി​ക​ൾ; വെ​ബി​നാ​ർ ഇ​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ബ​ന്ധ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​ലെ ച​തി​ക​ളെ​ക്കു​റി​ച്ച് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഖ​ത്ത​റി​ലെ ന​ഴ്സി​ങ് കൂ​ട്ടാ​യ്മ​ക​ളാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്‌​സ​സ് (ഫി​ൻ​ക്യൂ), യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് ഓ​ഫ് ഇ​ന്ത്യ (യു​നീ​ക്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ‘സ്‌​പോ​ട്ട് ദ ​സ്കാം’ എ​ന്ന പേ​രി​ൽ ഞാ​യ​റാ​ഴ്ച ഖ​ത്ത​ർ സ​മ​യം വൈ​കീ​ട്ട് നാ​ല് മു​ത​ൽ അ​ഞ്ചു വ​രെ​യാ​ണ് വെ​ബി​നാ​ർ.

ഖ​ത്ത​റി​ലെ നി​യ​മാ​നു​സൃ​ത​മാ​യ റി​ക്രൂ​ട്ട്‌​മെ​ന്റ് പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചും, വ്യാ​ജ റി​ക്രൂ​ട്ട്മെ​ന്റ് ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ര​യാ​യി ച​തി​യി​ൽ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും, ന​ഴ്‌​സു​മാ​ർ​ക്കും ഹെ​ൽ​ത്ത്‌​കെ​യ​ർ രം​ഗ​ത്ത് ജോ​ലി അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്കും അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് വെ​ബി​നാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സൂം ​ഐ.​ഡി: 859 6256 0857, പാ​സ്‌​കോ​ഡ്: 144004 വ​ഴി വെ​ബി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version