Posted By user Posted On

ഖത്തറിലെ ഖോ​ർ അ​ൽ ഉ​ദൈ​ദി​ൽ പ​രി​സ്ഥി​തി പ​ഠ​ന​വു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: ടൂ​റി​സം മേ​ഖ​ല​യി​ൽ ഖ​ത്ത​റി​ന്റെ അ​ഭി​മാ​ന​മാ​യ ഖോ​ർ അ​ൽ ഉ​ദൈ​ദി​ലെ ഉ​ൾ​നാ​ട​ൻ ക​ട​ൽ സ​മ്പ​ത്തും തീ​ര​ദേ​ശ മ​ണ​ൽ​ത്തീ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ആ​വാ​സ​വ്യ​വ​സ്ഥ​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് സ​മ​ഗ്ര പ​രി​സ്ഥി​തി പ​ഠ​നം ന​ട​ത്തി പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ്ര​ദേ​ശ​ത്തെ സ​മു​ദ്ര​ജ​ല ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​തും പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ജ​ല സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു.

പ്രാ​ഥ​മി​ക പ​ഠ​ന​ത്തി​ൽ ക​ട​ൽ പു​ൽ​മേ​ടു​ക​ളു​ടെ​യും നി​ര​വ​ധി ക​ണ്ട​ൽ മ​ര​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് വി​വി​ധ​ത​രം ക​ട​ൽ ജീ​വി​ക​ളെ​യും തീ​ര​ത്തി​ന​ടു​ത്ത് ഉ​പ​രി​ത​ല മ​ത്സ്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും വി​ദ​ഗ്ധ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കാ​ൽ​പാ​ടു​ക​ള​ട​ക്കം വ​ന്യ​ജീ​വി​ക​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഖോ​ർ അ​ൽ ഉ​ദൈ​ദി​ലെ സ​മു​ദ്ര​ജ​ല ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം വി​ല​യി​രു​ത്തു​ന്ന​തി​ലും മ​ലി​നീ​ക​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ലും സു​സ്ഥി​ര പാ​രി​സ്ഥി​തി​ക മാ​നേ​ജ്‌​മെ​ന്റി​നെ പി​ന്തു​ണ​ക്കു​ന്ന​തി​ലും ഈ ​വി​ശ​ക​ല​ന​വും പ​രി​ശോ​ധ​ന​യും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. അ​തോ​ടൊ​പ്പം സ​മു​ദ്ര ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​ത​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു.

ഖോ​ർ അ​ൽ ഉ​ദൈ​ദി​ലെ സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​ക്കും തീ​ര​ദേ​ശ മ​ണ​ൽ​ത്തീ​ര​ങ്ങ​ൾ​ക്കും ഇ​ട​യി​ലു​ള്ള പാ​രി​സ്ഥി​തി​ക പ​ര​സ്പ​രാ​ശ്രി​ത​ത്വം കാ​ര​ണം സം​യു​ക്ത ഇ​ട​പെ​ട​ലി​ന്റെ പ്രാ​ധാ​ന്യ​വും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടി. ദോ​ഹ​യി​ൽ​നി​ന്ന് തെ​ക്ക് 78 കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യാ​ണ് ‘ഇ​ൻ​ലാ​ൻ​ഡ് സീ’ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഖോ​ർ അ​ൽ ഉ​ദൈ​യ്ദ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version