Posted By user Posted On

വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍; അമ്പരപ്പിക്കും ഫീച്ചറുകള്‍, വില അറിയാം…

സോൾ: സ്മാർട്ട്ഫോണ്‍ വിപണി ഓരോ ദിവസവും പുത്തന്‍ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ്. ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു എന്നതാണ് കാത്തിരിക്കുന്ന വാർത്ത. ഒരു മാസത്തിലേറെയായി ഈ ഫോണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ലോഞ്ച് തിയതിയുടെ സൂചന ഉള്‍പ്പടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സാംസങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോണ്‍ ഒക്ടോബർ 25ന് പുറത്തിറങ്ങിയേക്കും എന്നാണ് കൊറിയന്‍ മാധ്യമമായ എഫ്എന്‍ന്യൂസിന്‍റെ റിപ്പോർട്ട്. സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് ഈ മോഡലിന് പേര്. 2200 ഡോളർ അഥവാ 1,85,000 രൂപയിലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.  ആദ്യഘട്ടത്തില്‍ ദക്ഷിണ കൊറിയയിലും ചൈനയിലും മാത്രമായിരിക്കും ഈ ഫോണ്‍ ലഭ്യമാവുക. ദക്ഷിണ കൊറിയയില്‍ ഒക്ടോബർ 25ന് ഫോണ്‍ എത്തും എന്നാണ് എഫ്എന്‍ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സാംസങ് കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും കട്ടി കുറഞ്ഞ സ്മാർട്ട്ഫോണായിരിക്കും ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അഭ്യൂഹങ്ങള്‍. വെറും 10 എംഎം മാത്രമായിരിക്കും ഇതിന്‍റെ കട്ടി. മുമ്പിറങ്ങിയ ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6ന്‍റെ കട്ടി 121 മില്ലിമീറ്ററായിരുന്നു. 6.5 ഇഞ്ച് എക്സ്‍ടേണല്‍ ഡിസ്പ്ലെയും 8 ഇഞ്ച് ഇന്‍റേണല്‍ ഡിസ്പ്ലെയുമാണ് സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6 സ്പെഷ്യല്‍ എഡിഷനില്‍ വരിക. കറുത്ത നിറത്തില്‍ വരുന്ന ഫോണിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാകും എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version