Posted By user Posted On

ഗൾഫ് രാജ്യത്ത് കെട്ടിടം തകർന്ന് പ്രവാസി ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തെക്കൻ ശർഖിയയിൽ സൂർ വിലായത്തിൽ കെട്ടിടം തകർന്നു വീണ് രണ്ട് ഏഷ്യൻ വംശജർ മരണപെട്ടതായി സിവിൽ ഡിഫൻസ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ മരണപ്പെട്ടത് ഗുജറാത്തി ദമ്പതികളായ പുരുഷോത്തം നീരാ നന്ദു (88), ഭാര്യ പത്മിനി പുരുഷോത്തം (80) എന്നിവരാണെന്ന് സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചയോടു കൂടിയാണ് കെട്ടിടം തകർന്നു വീണ് അപകടം ഉണ്ടായത്. സൂറിലെ ഗുജറാത്തി സമൂഹം മറ്റ് അനന്തര നടപടികൾക്ക് നേതൃത്വം നൽകി വരുന്നതായും ബന്ധുക്കൾ അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version