Posted By user Posted On

യുഎഇയിൽ പൊതുമാപ്പ് ഇനി 12 ദിവസങ്ങൾ കൂടി മാത്രം; എത്രയും വേഗം പ്രയോജനപ്പെടുത്താം

യുഎഇയിൽ നിയമലംഘകരായി കഴിയുന്ന വിദേശികളെ ലക്ഷ്യമിട്ടുള്ള പൊതുമാപ്പ് ഇനി 12 ദിവസങ്ങൾ കൂടി മാത്രം. എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, പോർട്ട്സ് ആൻഡ് കസ്റ്റംസിന്റെ (ഐസിപി-യുഎഇ) ഓർമപ്പെടുത്തൽ. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ വരാൻ തടസ്സമില്ലെന്നും വ്യക്തമാക്കി.

അതേസമയം പൊതുമാപ്പ് നീട്ടില്ലെന്നും നവംബർ ഒന്നു മുതൽ പരിശോധന ഊർജിതമാക്കുമെന്നും ഐസിപി ആവർത്തിച്ചു. പിടിക്കപ്പെടുന്നവർ വൻ തുക പിഴ അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും. ഇത്തരക്കാർക്ക് പിന്നീട് യുഎഇയിലേക്കു വരാനാകില്ലെന്നും ഓർമിപ്പിച്ചു. പൊതുമാപ്പിൽ രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താൻ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version