Posted By user Posted On

ഖത്തറില്‍ മരുഭൂമിയിലെ വർഷകാലം വസ്മി സീസൺ തുടങ്ങി

ദോഹ: മരുഭൂമിയിലെ വർഷകാലമായ അൽ വസ്മി സീസണിന് തുടങ്ങിയതായി ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. 52ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് അൽ വസ്മി. വസ്മി സീസണിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മരുഭൂമിയിലെ പ്രത്യേക തരം കൂൺവിഭാഗമായ ട്രഫിൽ, ജെറേനിയം തുടങ്ങിയ ചെടികൾ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ് അൽവസ്മി. ചൂട് തീരെ കുറയുകയും പകലിലും രാത്രിയിലും തണുപ്പ് പതിയെ കൂടുകയും ചെയ്യും. അൽ വസ്മി പൂർത്തിയാവുമ്പോഴേക്കും രാജ്യം ശൈത്യത്തിലേക്ക് നീങ്ങും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version