Posted By user Posted On

പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം; ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ, വീഡിയോ കാണാം…

ദുബായ് ∙ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ ലഭിക്കും. ദിർഹത്തിന് 23 രൂപയിലേക്കുള്ള പ്രയാണമാണിതെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു.
ഏതാനും മാസങ്ങളായി ദിർഹവുമായുള്ള വിനിമയത്തിൽ ഒരിക്കൽ പോലും രൂപ കരുത്താർജിച്ചിരുന്നില്ല. ഒരു ദിർഹത്തിന് 22.5 രൂപയിൽ നിന്ന് 22.8 രൂപയിലേക്കു കൂപ്പുകുത്തിയ രൂപ, കഴിഞ്ഞ ഒരു മാസമായി അതേ നിലയിൽ തുടർന്നു. മാസം പകുതി പിന്നിട്ടതിനാൽ, വൻ തോതിൽ പ്രവാസിപ്പണം നാട്ടിലേക്ക് എത്തില്ല. ഇതേ നില തുടർന്നാൽ, അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾക്കു കഴിയും.

വീഡിയോ കാണാം

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version