ഖത്തറിലെ സഫാരി ഹൈപ്പർ മാർക്കറ്റ് ഇനി ബിർകതുൽ അവാമിറിലും
ദോഹ: സഫാരി ഗ്രൂപ്പിന്റെ ഖത്തറിലെ ആറാമത്തെ ഹൈപ്പർ മാർക്കറ്റ് ബിർകതുൽ അവാമിറിൽ പ്രവർത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അബ്ദുൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർമാരായ സൈനുൽ ആബിദീൻ, ഷഹീൻ ബക്കർ, ഡയറക്ടർ ഷാഹിദ് ബക്കർ, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മാനേജ്മെന്റ് അംഗങ്ങൾക്കും ജീവനക്കാർക്കും പുറമെ ഖത്തറിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും കമ്യൂണിറ്റി നേതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മെഗാ പ്രമോഷനുകൾ തങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്കായി ഇത്തവണ ഒരുക്കിയതായി സഫാരി മാനേജ്മെന്റ് അറിയിച്ചു.
50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ നറുക്കെടുപ്പിലൂടെ ഒരു ലക്ഷം റിയാലും ഇ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൂന്ന് എം.ജി ഇസഡ്.എസ് 2024 മോഡൽ കാറുകളും ലഭിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സഫാരിയുടെ ബിർക്കത്തുൽ അവാമിർ ശാഖയിൽനിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന കൂപ്പൺ വഴി ഉപഭോക്താവിന് സമ്മാന പദ്ധതിയുടെ ഭാഗമാകാം.
ഏഴു നറുക്കെടുപ്പുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഒന്നാം സമ്മാനമായി 50,000 റിയാലും രണ്ടാം സമ്മാനമായി 25,000 റിയാലും മൂന്നാം സമ്മാനമായി 10,000 റിയാലും ലഭിക്കും. നാലാം സമ്മാനം 5000 റിയാൽ, അഞ്ചാം സമ്മാനം 3000 റിയാൽ, ആറാം സമ്മാനം 2000 റിയാൽ, ഏഴാം സമ്മാനം 1000 റിയാൽ അഞ്ചുപേർക്ക് എന്നിവയാണ് സമ്മാനം. ഒക്ടോബർ 16ന് ആരംഭിച്ച ഉദ്ഘാടന ഓഫർ ഡിസംബർ 29 വരെ നീളും.
ഇതോടൊപ്പം നടക്കുന്ന മറ്റൊരു മെഗാ പ്രമോഷനാണ് 50 റിയാലിന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ ഉപഭോക്താവിന് മൂന്ന് എം.ജി ഇസഡ്.എസ് 2024 മോഡൽ കാറുകൾ സ്വന്തമാക്കാനുള്ള അവസരം. ഈ പ്രമോഷനിൽ മൂന്നു നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ആദ്യ നറുക്കെടുപ്പ് നവംബർ 14നും രണ്ടാമത്തെ നറുക്കെടുപ്പ് ഡിസംബർ 16നും അവസാന നറുക്കെടുപ്പ് 2025 ജനുവരി 14നും നടക്കും. ഈ രണ്ടു പ്രമോഷനും സഫാരിയുടെ ബിർക്കത്തുൽ അവാമിറിലെ സഫാരി ഹൈപ്പർ മാർക്കറ്റിൽ മാത്രമാകും ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)