Posted By user Posted On

ലെജൻഡ്‌സ് എൽ ക്ലാസികോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു, കൂടുതൽ ടിക്കറ്റുകൾ ഒക്ടോബർ 21 മുതൽ ലഭ്യമാകും

ലെജൻഡ്‌സ് എൽ ക്ലാസിക്കോയുടെ കാറ്റഗറി 2, 3 വിഭാഗത്തിലെ ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമായിരുന്നത് 24 മണിക്കൂറിനുള്ളിൽ വിറ്റു തീർന്നു. 200 റിയാലിൻ്റെയും 100 റിയാലിൻ്റെയും ടിക്കറ്റുകളാണ് വിറ്റു തീർന്നത്.
റയൽ മാഡ്രിഡിൻ്റെയും എഫ്‌സി ബാഴ്‌സലോണയുടെയും ഇതിഹാസ താരങ്ങൾ തമ്മിലുള്ള മത്സരം 2024 നവംബർ 28ന് വൈകുന്നേരം 7 മണിക്കാണ് തീരുമാനിച്ചിരിക്കുന്നത്.

കാറ്റഗറി 2, 3 വിഭാഗത്തിലെ ടിക്കറ്റുകൾ വിറ്റുതീർന്നെങ്കിലും, 2024 ഒക്ടോബർ 21 തിങ്കളാഴ്‌ച മുതൽ കാറ്റഗറി 1 ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ലെജൻഡ്‌സ് എൽ ക്ലാസിക്കോ സംഘാടകർ പറഞ്ഞു. കാറ്റഗറി 1 ടിക്കറ്റുകളുടെ വില വെളിപ്പെടുത്തിയിട്ടില്ല.

ടിക്കറ്റുകൾ 2024 ഒക്ടോബർ 10 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്, അത് പിന്നീട് ഒക്ടോബർ 15 ലേക്ക് മാറ്റുകയായിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version