Posted By user Posted On

ഖത്തറിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്‌ തുറന്നു

ദോഹ ∙ ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ 24 മത്തെ ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഖത്തറി വ്യവസായിയും ഖത്തർ രാജകുടുംബാംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ താനി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജിയനൽ ഡയറക്ടര്‍ ഷൈജൻ എം ഒ എന്നിവരും സംബന്ധിച്ചു.25,000 ചതുരശ്രയടി വിസ്തീർണത്തിൽ ഖത്തറിലെ ഉമ്മുൽ അമദിലെ നോർത്ത് പ്ലാസ മാളിലാണ് പുതിയ ലുലു ഹൈപ്പർമാർക്കറ്റ്. ഗ്രോസറി, ഫ്രഷ്‌ ഫുഡ്, ബേക്കറി,ഹോട്ട് ഫുഡ്, പഴം പച്ചക്കറി മാംസം മത്സ്യ ഉത്പന്നങ്ങൾ അടക്കം വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പിൻറെ 271 ആമത്തെ ഹൈപ്പർമാർക്കറ്റാണ് ഉമ്മുൽ അമദിലേത്. മൂന്ന് പുതിയ പ്രൊജക്ടുകൾ കൂടി യാഥാർഥ്യമാകുമെന്നും മികച്ച ഉത്പന്നങ്ങൾ ഖത്തറിലെ ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും എം.എ യൂസഫലി പറഞ്ഞു. എല്ലാവിധ പിന്തുണയും നൽകുന്ന ഖത്തർ ഭരണാധികാരികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version