Posted By user Posted On

അ​ൽ വ​സ്മി​യെ​ത്തു​ന്നു; ഖത്തറില്‍ ഇ​നി മ​ഴ​യും ത​ണു​പ്പും

ദോ​ഹ: മ​രു​ഭൂ​മി​യി​ലെ വ​ർ​ഷ​കാ​ല​മാ​യ അ​ൽ വ​സ്മി സീ​സ​ണി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. 52 ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് അ​ൽ വ​സ്മി. ഈ ​ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​ക ത​രം കൂ​ണ്‍വി​ഭാ​ഗ​മാ​യ ട്ര​ഫി​ല്‍, ജെ​റേ​നി​യം തു​ട​ങ്ങി​യ ചെ​ടി​ക​ള്‍ വ​ള​രു​ക​യും പൂ​വി​ടു​ക​യും ചെ​യ്യു​ന്ന സ​മ​യം കൂ​ടി​യാ​ണ്​ അ​ല്‍വ​സ്​​മി.

52 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​കാ​ല​ത്തി​നി​ടെ ചൂ​ട് തീ​രെ കു​റ​യു​ക​യും പ​ക​ലി​ലും രാ​ത്രി​യി​ലും ത​ണു​പ്പ് പ​തി​യെ കൂ​ടു​ക​യും ചെ​യ്യും. അ​ൽ വ​സ്മി പൂ​ർ​ത്തി​യാ​വു​മ്പോ​ഴേ​ക്കും രാ​ജ്യം ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version