Posted By user Posted On

സ്പേസ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് സെ​ന്റ​റു​മാ​യി ഖ​ത്തർ

ദോ​ഹ: ബ​ഹി​രാ​കാ​ശ നി​രീ​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വെ​പ്പാ​യി ഖ​ത്ത​റി​ലെ സ്‍പേ​സ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഇ ​ഗ​വേ​ൺ​മെ​ന്റ് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ- വി​വ​ര സാ​​ങ്കേ​തി​ക​ത മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ലി അ​ൽ മ​ന്നാ​ഇ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്.ബ​ഹി​രാ​കാ​ശ റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​ലു​മു​ള്ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ് ഖ​ത്ത​റി​ന്റെ ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ മേ​ഖ​ല​യി​ലെ​ത​ന്നെ ര​ണ്ടാ​മ​ത്തെ എ​സ്.​ആ​ർ.​എം കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. സാ​റ്റ​ലൈ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും ത​ട​സ്സ​ങ്ങ​ളേ​തു​മി​ല്ലാ​തെ ​ആ​ശ​യ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന​തി​ലും സ്‍പേ​സ് റേ​ഡി​യോ സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ണാ​യ​ക​മാ​വും. ഗ്രൗ​ണ്ട് സ്റ്റേ​ഷ​നു​ക​ൾ​ക്കും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ​ക്കും ഇ​ട​യി​ലെ ഡൗ​ൺ​ലി​ങ്കും, അ​പ് ലി​ങ്കും ഉ​ൾ​പ്പെ​ടെ ആ​ശ​യ വി​നി​മ​യോ​പാ​ധി​യാ​യാ​ണ് സ്‍പേ​സ് റേ​ഡി​യോ മോ​ണി​റ്റ​റി​ങ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version