Posted By user Posted On

പലിശരഹിത വായ്പയടക്കമുള്ള സൗകര്യം; സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ഖത്തർ

ദോഹ: സ്വകാര്യമേഖലയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ഖത്തർ. പലിശരഹിത വായ്പ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, സ്വകാര്യമേഖലയെ സഹായിക്കുന്ന സാമ്പത്തിക സംരംഭങ്ങൾ തയ്യാറാക്കാനും നടപ്പാക്കാനുമാണ് ഖത്തർ മന്ത്രിസഭാ തീരുമാനം.കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിനായി അവതരിപ്പിച്ച നാഷണൽ റെസ്പോൺസ് ഗ്യാരന്റി പ്രോഗ്രാം ഉപയോഗപ്പെടുത്തിയ ഖത്തരി കമ്പനികൾക്കുള്ള വായ്പ എഴുതിത്തള്ളാനും തീരുമാനം എടുത്തിട്ടുണ്ട്.പ്രവർത്തന മൂലധനത്തിനായി മുമ്പ് എൻ.ആർ.ജി.പി ഉപയോഗപ്പെടുത്തിയ ഖത്തരി കമ്പനികൾക്ക് ഹ്രസ്വകാല ധനസഹായം അനുവദിക്കും. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പലിശ രഹിത വായ്പ പ്രഖ്യാപിച്ച് ഖത്തർ ഡെവലപ്‌മെൻറ് ബാങ്ക് രംഗത്തെത്തി. എൻ.ആർ.ജി.പി പ്രകാരമുള്ള വായ്പ തീർപ്പാക്കിയ ഖത്തരി കമ്പനികൾക്കാണ് ക്യൂ.ഡി.പിയുടെ പലിശരഹിത ഹ്രസ്വകാല വായ്പ നൽകുക. രാജ്യത്തെ സ്വകാര്യ മേഖലക്ക് ശക്തി പകരുന്നതാണ് മന്ത്രിസഭാ തീരുമാനം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version