Posted By user Posted On

ഹമദ് ഹാർട്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 18ന് സൗജന്യ മെഡിക്കൽ പരിശോധന

ദോഹ ∙ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് 2024 ഒക്ടോബർ 18 വെള്ളിയാഴ്ച റുമൈലയിലുള്ള ഹാർട്ട് ഹോസ്പിറ്റലിൽ വെച്ച് രാവിലെ 7 മണി മുതൽ 10 മണി വരെ നടക്കും.മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക പരിശോധനക്ക് (ബ്ലഡ് പ്രഷർ, ഷുഗർ, ബി. എം. ഐ) ശേഷമുള്ള വിലയിരുത്തലിന് ശേഷം ആവശ്യമായവരെ ഹൃദ്രോഹ വിദഗ്‌ദ്ധർ പരിശോധിക്കും, തുടർ പരിശോധന ആവശ്യമുള്ളവർക്ക് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫറൻസ് ലഭിക്കും.

ഹാർട്ട് സംബന്ധമായ സ്പെഷ്യലൈസ്‌ഡ്‌ മെഡിക്കൽ ക്യാമ്പിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന പരിമിതമായ ആളുകൾക്കായിരിക്കും വൈദ്യ പരിശോധനക്കുള്ള അവസരം ലഭിക്കുക. എന്നാൽ പൊതു ജനങ്ങൾക്ക് അന്നേ ദിവസം നടക്കുന്ന ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കാവുന്നതാണെന്നും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) മെഡിക്കൽ വിങ്ങ് ഭാരവാഹികൾ അറിയിച്ചു. റജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കും വിളിക്കുക : 55 44 27 89 / 33 14 61 05

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version