Posted By user Posted On

നിങ്ങൾക്ക് പ്രത്യു ൽപാദനശേഷി മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളെ അറിയാം, ഇനി ആശങ്ക വേണ്ട!

പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും.

പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സ്ട്രെസ്സ്, ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപദനത്തെയും ബാധിക്കും

പ്രത്യുൽപാദനക്ഷമത നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഹോർമോൺ അസന്തുലനം, പോഷകങ്ങളുടെ അഭാവം, സമ്മർദം , ജീവിതശൈലി ഇവയെല്ലാം പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന ഘടകങ്ങളാണ്. ക്രമരഹിതമായ ആർത്തവം, തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ ഹോർമോൺ അസന്തുലനങ്ങൾ അണ്ഡവിസർജനത്തെയും ബീജത്തിന്റെ ഉൽപാദനത്തെയും ബാധിക്കും. ഫോളേറ്റ്, അയൺ, സിങ്ക് തുടങ്ങിയ വൈറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം പ്രത്യുൽപാദനാരോഗ്യത്തെ ബാധിക്കും. ‘ഗുരുതരമായ സമ്മർദം (stress), ഹോർമോണുകളുടെ അളവിനെ ബാധിക്കുകയും ആർത്തവം ക്രമരഹിതമാകാനും പ്രത്യുൽപാദനക്ഷമത കുറയാനും കാരണമാകും. പുകവലി, അമിത മദ്യപാനം, അനാരോഗ്യഭക്ഷണം തുടങ്ങിയ ജീവിതശൈലീഘടങ്ങൾക്കും പ്രത്യുൽപാദന ആരോഗ്യത്തിൽ പങ്കുണ്ട്. പ്രത്യുൽപാദന ആരോഗ്യം കുറയുന്നത് വൈകാരികമായ പ്രയാസങ്ങൾക്കും ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾക്കും മെറ്റബോളിക് ഡിസോഡർ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ജീവിതശൈലിയിൽ മാറ്റം വരുത്തുക വഴിയും ശരിയായ പോഷകങ്ങൾ ലഭ്യമാക്കുന്നതിലൂടെയും വൈദ്യസഹായം തേടുന്നതിലൂടെയും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താനാകും. പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്ന ചില ഭക്ഷണങ്ങളെ അറിയാം.
∙ഇലക്കറികൾ– ചീര, കേൽ തുടങ്ങിയ ഇലക്കറികളിൽ ഫോളേറ്റ് ധാരാളമുണ്ട്. ഇത് ന്യൂറൽ ട്യൂബ് വൈകല്യങ്ങളെ തടയുകയും ആരോഗ്യകരമായ അണ്ഡവിസർജനത്തിനു സഹായിക്കുകയും ചെയ്യും. അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആർത്തവം ക്രമമാക്കുകയും ചെയ്യാനും ഫോളേറ്റ് സഹായിക്കും. ബെറിപ്പഴങ്ങൾ– സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇത് ഓക്സീകരണ സമ്മർദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുകയും ഹോർമോൺ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

നട്സ്, സീഡ്സ്
ബദാം, വാൾനട്ട്, ചിയ സീഡ് ഇവയിൽ എല്ലാം എസ്സൻഷ്യല്‍ ഫാറ്റി ആസിഡ്, വൈറ്റമിൻ ഇ, ഒമേഗഫാറ്റി ആസിഡ് ഇവയുണ്ടാകും. ഈ പോഷകങ്ങൾ, ഹോർമോൺ മെച്ചപ്പെടുത്തുകയും പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യും. അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യവും മെച്ചപ്പെടും.

വെണ്ണപ്പഴം
മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ്, ഫോളേറ്റ്, വൈറ്റമിൻ ഇ എന്നിവ വെണ്ണപ്പഴത്തിൽ ധാരാളമുണ്ട്. ഹോർമോൺ സന്തുലനത്തിനും അണ്ഡവിസർജനത്തിനും ഇവ സഹായിക്കുന്ന പ്രത്യുൽപാദനം മെച്ചപ്പെടുത്തുന്ന അവക്കാഡോ മികച്ച ഒരു ഭക്ഷണമാണ്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങളിൽ ബീറ്റാകരോട്ടിനും വൈറ്റമിൻ എയും ധാരാളമുണ്ട്. ഇത് ആർത്തവചക്രം ക്രമപ്പെടുത്തുകയും അണ്ഡവിസർജനത്തിനും സഹായിക്കുകയും ചെയ്യും. പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലനത്തിനും മധുരക്കിഴങ്ങളിലെ പോഷകങ്ങൾ സഹായിക്കുന്നു.

മുട്ട
പ്രോട്ടീൻ, വൈറ്റമിൻ ഡി, കോളിൻ എന്നിവ മുട്ടയിൽ ധാരാളമുണ്ട്. എഗ്ഗ് ക്വാളിറ്റി മെച്ചപ്പെടുത്താനും ഹോർമോൺ സന്തുലനത്തിനും ഇത് സഹായിക്കുന്നു. ആരോഗ്യകരമായ പ്രത്യുൽപാദനത്തിനും മുട്ട സഹായിക്കും.

കോരമത്സ്യം (Salmon)
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണിത്. ഇത് വീക്കം കുറയ്ക്കാനും ഹോർമോൺ ഉൽപാദനത്തിനും സഹായിക്കുന്നു. പ്രത്യുൽപാദന വ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്താനും ഒമേഗ 3 പ്രധാനമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version