ഖത്തറിൽ പെട്രോളിനും ഡീസലിനും വില കുറയും, ഒക്ടോബറിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
ഒക്ടോബറിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില. ഒക്ടോബറിൽ ഡീസൽ ലിറ്ററിന് 2 ഖത്തർ റിയാൽ ആയിരിക്കും, സെപ്തംബറിൽ 2.05 ഖത്തർ റിയാൽ ആയിരുന്നു. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് ഡീസൽ, പെട്രോൾ വില സ്ഥിരതയോടെ തുടരുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)