Posted By user Posted On

ഖത്തറില്‍ പരിസ്ഥിതിക്ക് കാവലാവാൻ ‘ഹരിത ദ്വീപ്​’

ദോ​ഹ: മാ​ലി​ന്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്കാ​നും, അ​തു​വ​ഴി പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ ജീ​വി​തം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക്​ പ​ക​രാ​നു​മാ​യി ‘ഹ​രി​ത ദ്വീ​പ്​’ ഒ​രു​ക്കി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ. ര​ണ്ടു വ​ർ​ഷം മു​മ്പ്​ ത​റ​ക്ക​ല്ലി​ട്ട്​ ആ​രം​ഭി​ച്ച ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ഗ്രീ​ൻ ഐ​ല​ൻ​ഡ്​ പ​ദ്ധ​തി ഖ​ത്ത​റി​ന്‍റെ സു​സ്ഥി​ര വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന ദി​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​കി.

എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലാ​ണ്​ ക​മ്യൂ​ണി​റ്റി കേ​ന്ദ്രീ​കൃ​ത​മാ​യ റീ​സൈ​ക്ലി​ങ്​ ഹ​ബ്​ സ്ഥാ​പി​ച്ച​ത്. മാ​ലി​ന്യ സം​സ്‌​ക​ര​ണ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും റീ​സൈ​ക്ലി​ങ് സം​സ്‌​ക​ര​ണ​വും സ​മൂ​ഹ​ത്തി​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഹ​രി​ത ദ്വീ​പി​ന്‍റെ നി​ർ​മാ​ണം. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പ്ര​ദ​ർ​ശ​ന​ങ്ങ​ളും ശി​ൽ​പ​ശാ​ല​ക​ളും ഇ​ന്‍റ​റാ​ക്​​ടി​വ്​ ഡി​സ്​​​പ്ലേ സം​വി​ധാ​ന​ങ്ങ​ളും വ​ഴി മാ​ലി​ന്യ സം​സ്​​ക​ര​ണ​ത്തി​ന്‍റെ അ​ത്യാ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കും.

ഇ​തോ​ടൊ​പ്പം പ്ലാ​സ്​​റ്റി​ക്, പേ​പ്പ​ർ, ഗ്ലാ​സ്, ​ഇ​രു​മ്പ്, ബാ​റ്റ​റി, കേ​ബ്​​ൾ, ഇ​​ല​ക്​​ട്രോ​ണി​ക്​ വ​സ്​​തു​ക്ക​ൾ എ​ന്നി​വ സം​സ്ക​രി​ക്കു​ന്ന ഏ​ഴ്​ യൂ​നി​റ്റു​ക​ളു​മു​ണ്ട്. മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ മാ​രി​ടൈം, ലോ​ജി​സ്റ്റി​ക്സ് സ്ഥാ​പ​ന​മാ​യ മി​ലാ​ഹ​യു​ടെ 95 ഷി​പ്പി​ങ് ക​ണ്ടെ​യ്ന​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 8000 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള ഗ്രീ​ന്‍ ഐ​ല​ന്‍ഡ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version