Posted By user Posted On

ഖത്തറില്‍ കാ​ൽ​ന​ട ക്രോ​സി​ങ്ങു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം

ദോ​ഹ: കാ​ൽ​ന​ട യാ​ത്ര​ക്കാ​രും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രും ഉ​ൾ​പ്പെ​ടെ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ക്രോ​സി​ങ് പാ​ത​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. നി​ല​വി​ൽ 50 കാ​ൽ​ന​ട ക്രോ​സി​ങ്ങു​ക​ളാ​ണു​ള്ള​ത്. ഇ​ത്, ഘ​ട്ടം​ഘ​ട്ട​മാ​യി വ​ർ​ധി​പ്പി​ച്ച് 200ലെ​ത്തി​ക്കു​മെ​ന്ന് ലാ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ്ലാ​നി​ങ് വ​കു​പ്പ് മേ​ധാ​വി സാ​ലി​ഹ് സ​ഈ​ദ് മു​ഹ​മ്മ​ദ് അ​ൽ മ​ർ​രി പ​റ​ഞ്ഞു.

കാ​ൽ​ന​ട ക്രോ​സി​ങ്ങു​ക​ളി​ൽ മേ​ൽ​പാ​ല​ങ്ങ​ൾ, അ​ണ്ട​ർ പാ​സു​ക​ൾ, ക്രോ​സ് വാ​ക്ക്‌​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടും.രാ​ജ്യ​ത്ത് കാ​ൽ​ന​ട​ക്കാ​രു​ടെ ക്രോ​സി​ങ് പ്ലാ​ൻ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ ക്രോ​സി​ങ്ങു​ക​ൾ പാ​ത​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ക്രോ​സി​ങ്ങു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തും ഇ​തി​ന്റെ ഭാ​ഗ​മാ​കു​മെ​ന്നും സാ​ലി​ഹ് സ​ഈ​ദ് മു​ഹ​മ്മ​ദ് അ​ൽ മ​ർ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

റോ​ഡ് രൂ​പ​ക​ൽ​പ​ന​ക​ളി​ലൂ​ടെ​യോ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യോ സു​ര​ക്ഷാ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വി​ലു​ണ്ട്. എ​ന്നാ​ൽ, മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത സൈ​ക്കി​ൾ യാ​ത്രി​ക​രെ​യും കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​പ​ഠ​നം- അ​ൽ റ​യാ​ൻ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ൽ മ​ർ​രി വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version