Posted By user Posted On

ഖത്തറിലെ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടും

ഖത്തറിലെ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടുമെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്നും അവർ അറിയിച്ചു.
ഇക്കാലയളവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് വരുന്നവർ മറ്റുള്ള പ്രവേശന കവാടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version