Posted By user Posted On

വേനൽക്കാലത്തെ ഔട്ഡോർ ജോലികൾക്കുള്ള നിരോധനം; 350ലധികം നിയമലംഘനങ്ങൾ കണ്ടെത്തി തൊഴിൽ മന്ത്രാലയം

ഖത്തർ : തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് വേനൽക്കാലത്ത് ഔട്ട്‌ഡോറിലുള്ള ജോലികൾക്ക് ഏർപ്പെടുത്തിയ നിരോധനം പാലിക്കാത്ത 350ലധികം നിയമലംഘനങ്ങൾ കണ്ടെത്തി.ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ഏർപ്പെടുത്തിയ ഈ നിരോധനം പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടത്തിയ പരിശോധനാ കാമ്പെയ്‌നുകളിൽ മൊത്തം 368 ലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയമ അറിയിച്ചു.എല്ലാ വർഷവും വേനൽക്കാലത്ത്, രാവിലെ 10 മുതൽ 3:30 വരെ പകൽസമയങ്ങളിൽ വെളിയിൽ ജോലി ചെയ്യുന്നത് തൊഴിൽ മന്ത്രാലയം വിലക്കിയിരുന്നു.വേനൽക്കാലത്തെ കടുത്ത ചൂട് കാരണമുള്ള അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകളുടെ ഭാഗമായി 2021ലെ മന്ത്രിതല പ്രമേയം നമ്പർ 17 പ്രകാരമാണ് ഈ വേനൽക്കാല നിരോധനം നടപ്പിലാക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version