Posted By user Posted On

സംസ്ഥാനത്ത് വീണ്ടും എംപോക്സ്, ഗൾഫിൽ നിന്ന് എത്തിയയാളുടെ ഫലം പോസിറ്റീവ്; കൂടുതൽ കേസുകൾക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടുംഎംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.യു.എ.ഇ.യിൽ നിന്ന് കേരളത്തിലെത്തിയ മലപ്പുറം സ്വദേശിക്കാണ് സംസ്ഥാനത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത്. ഇന്ത്യയിലാദ്യമായി എംപോക്സിന്റെ ക്ലേഡ് 1 ബി വകഭേദമാണ് മലപ്പുറം സ്വദേശിയിൽ കണ്ടെത്തിയതെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. 2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോ​ഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോ​ഗികളുടെ നിരക്കിൽ വർധനയുണ്ട്. . നിലവിലെ വ്യാപനത്തിന് തുടക്കമാകുന്നത് കഴിഞ്ഞ ജനുവരി മുതലാണ്. റിപ്പബ്ലിക് ഓഫ് കോം​ഗോയ്ക്കു പുറമെ അയൽരാജ്യങ്ങളായ കെനിയ, റുവാൻഡ, ഉ​ഗാണ്ട എന്നിവിടങ്ങളിലും രോ​ഗവ്യാപനമുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version