യുണൈറ്റഡ് സ്റ്റേറ്റ്സ് വിസ ഒഴിവാക്കൽ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെ ഉൾപെടുത്തി
ദോഹ; യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെവിസ ഒഴിവാക്കൽ പ്രോഗ്രാമിലേക്ക് (VWP) ഖത്തറിനെ ഉൾപെടുത്തി. ഇന്നലെ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ എൻ. മയോർക്കസ്, സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ജെ. ബ്ലിങ്കനുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം വെളിപ്പെടുത്തിയത്.
വിഡബ്ല്യുപിയുടെ കാതലായ സഹകരണവും വിവര വിനിമയവും ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമാനുസൃതമായ യാത്രയും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനും പുറമെ യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ സുരക്ഷാ താൽപ്പര്യങ്ങളെയും ഗണ്യമായി വർദ്ധിപ്പിക്കുന്നതാണ് നടപടി.
WP ആവശ്യകതകൾ നിറവേറ്റുന്നതിലൂടെ, ഖത്തർ പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമായി മാറുന്നു.
2024 ഡിസംബർ 1-മുതൽ, ഖത്തറിലെ പൗരന്മാർക്ക് 90 ദിവസം വരെ വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യുന്നതിന് ഇത് വഴി സാധിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)