Posted By user Posted On

നാദാപുരം ഉമ്മത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ദോഹ ∙ നാദാപുരം പാറക്കടവ് ഉമ്മത്തൂരിലെ വയലോരം വീട്ടിൽ താമസിക്കുന്ന മൊടോമ്പ്രത്ത് കുഞ്ഞബ്ദുല്ല ഹാജി(70) ഖത്തറിൽ അന്തരിച്ചു. പരേതരായ ഖാദർ ഹാജി, ബിയ്യാത്തു ഹജ്ജുമ്മ എന്നിവരുടെ മകനാണ്.

ഭാര്യ ആമിന, മക്കൾ:  നസീറ ചെക്യാട്, നിസാർ (ഖത്തർ), അൻസാർ (ദുബായ്), മരുമക്കൾ: പുതിയപറമ്പത്ത് മഹമൂദ് ചെക്യാട്, ആയിഷ പുളിയാവ്, അമീറ വളയം. സഹോദരങ്ങൾ: ഹസ്സൻ ഹാജി, അഷ്റഫ്, സുഹറ, പരേതരായ കുഞ്ഞമ്മദ്, മൊയ്തു. മൃതദേഹം നാട്ടിലെത്തിച്ച് പാറക്കടവ് വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version