Posted By user Posted On

ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ഫൈനൽ ഉൾപ്പെടെ മൂന്നു മത്സരങ്ങൾക്ക് ദോഹ വേദിയാകും

2024ലെ ഫിഫ ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് ടൂർണമെന്റിലെ മൂന്ന് മത്സരങ്ങൾക്ക് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചു. ഈ പുതിയ ടൂർണമെൻ്റിൽ ആറ് വ്യത്യസ്‌തമായ കോണ്ടിനെൻ്റൽ ഫെഡറേഷനുകളിൽ നിന്നുള്ള ടീമുകൾ പരസ്‌പരം ഏറ്റുമുട്ടും.

2025 മുതൽ നാല് വർഷം കൂടുമ്പോൾ 32 ടീമുകളെ ഉൾപ്പെടുത്തി നടക്കാൻ പോകുന്ന ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പ് ക്ലബ് ലോകകപ്പിന് പകരമുള്ള ടൂർണമെന്റാണിത്. ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024 സെപ്റ്റംബർ 22ന് ആരംഭിക്കും, ഫൈനൽ ഡിസംബർ 18ന് ദോഹയിൽ നടക്കും. ഇതിൽ അഞ്ച് മത്സരങ്ങൾ ഉണ്ടാകും: ആദ്യ രണ്ടെണ്ണം ടീമുകളുടെ സ്വന്തം രാജ്യങ്ങളിൽ ആയിരിക്കും, അവസാന മൂന്ന് മത്സരങ്ങൾ ദോഹയിലായിരിക്കും.

ആദ്യമായി ഈ ടൂർണമെന്റിൽ ഒന്നിലധികം ടീമുകൾക്ക് സ്വന്തം രാജ്യത്ത് മത്സരങ്ങൾ നടത്താൻ കഴിയും. ഫിഫ മത്സരങ്ങളിൽ തങ്ങളുടെ ക്ലബ്ബുകൾ കളിക്കുന്നത് കൂടുതൽ ആരാധകർക്ക് കാണാൻ ഇത് അവസരമൊരുക്കും.

ആദ്യ മത്സരത്തിൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ ഐൻ, ഒഎഫ്‌സി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഓക്‌ലൻഡ് സിറ്റിയെ സെപ്റ്റംബർ 22ന് യുഎഇയിലെ അൽ ഐനിൽ നേരിടും.

ഒക്ടോബർ 29നുള്ള രണ്ടാം മത്സരത്തിൽ, ആദ്യ മത്സരത്തിലെ വിജയികൾ ഈജിപ്‌തിലെ കെയ്‌റോയിൽ വെച്ച് CAF ചാമ്പ്യൻസ് ലീഗ് ജേതാക്കളായ അൽ അഹ്‌ലിയെ നേരിടും.

ഡെർബി ഓഫ് അമേരിക്കാസ് എന്ന് വിളിക്കപ്പെടുന്ന മൂന്നാമത്തെ മത്സരം ഡിസംബർ 11ന് നടക്കും, അതിൽ കോൺകാഫ് ചാമ്പ്യൻസ് കപ്പ് ജേതാക്കളായ പാച്ചുക, കോൺമെബോൾ ലിബർട്ടഡോറസ് ചാമ്പ്യന്മാരുമായി മത്സരിക്കും. നവംബർ 30നാണ് കോൺമെബോൾ ലിബർട്ടഡോറസ് ഫൈനൽ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version